EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പൈലറ്റ് കുഴഞ്ഞു വീണു, രക്ഷകനായത് യാത്രക്കാരനായ മറ്റൊരു പൈലറ്റ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പൈലറ്റ് കുഴഞ്ഞു വീണു, രക്ഷകനായത് യാത്രക്കാരനായ മറ്റൊരു പൈലറ്റ്
News

പൈലറ്റ് കുഴഞ്ഞു വീണു, രക്ഷകനായത് യാത്രക്കാരനായ മറ്റൊരു പൈലറ്റ്

News Desk
Last updated: March 25, 2023 10:20 AM
News Desk
Published: March 25, 2023
Share

യുഎസിൽ പറന്നുകൊണ്ടിരിക്കുകയായിരുന്ന വിമാനത്തിലെ പൈലറ്റുമാരില്‍ ഒരാള്‍ കുഴഞ്ഞുവീണു. എന്നാൽ വിമാനം മറ്റൊരു പൈലറ്റിന്റെ സഹായത്തോടെ സുരക്ഷിതമായി നിലത്തിറക്കി. സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സംഭവം. യുഎസിലെ ലാസ് വേഗസില്‍നിന്ന് ഒഹിയോയിലെ കൊളമ്പസിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം.

വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. കടുത്ത വയറുവേദന അനുഭവപ്പെട്ടതിന് പിന്നാലെ അദ്ദേഹം കുഴഞ്ഞുവീണു. അദ്ദേഹത്തിന് വൈദ്യസഹായം നല്‍കുന്നതിനായി ഉടൻ തന്നെ വിമാനം ലാസ് വേഗസില്‍ തന്നെ അടിയന്തരമായി ഇറക്കി. ഇതോടെ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു വിമാനക്കമ്പനിയിലെ പൈലറ്റ് സഹായിക്കാന്‍ രംഗത്തെത്തി. എയര്‍ട്രാഫിക് കണ്‍ട്രോളുമായി അദ്ദേഹം ആശയവിനിമയം നടത്തി. ശേഷം സഹപൈലറ്റ് വിമാനം സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു.

പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ ഒന്നേകാല്‍ മണിക്കൂറോളം നേരം വിമാനം ആകാശത്ത് പറന്നിരുന്നു. പിന്നീടാണ് വിമാനം തിരിച്ചിറക്കിയത്. ശേഷം പകരം പൈലറ്റുമാരെത്തി വിമാനം കൊളംബസിലേക്കു പറന്നു. സംഭവത്തെപ്പറ്റി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അതേസമയം അപത്ഘട്ടത്തില്‍ സഹായിച്ച പൈലറ്റിന് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് നന്ദി അറിയിച്ചു.

TAGGED:Southwest airlineUS
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

അനിൽ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നു

April 6, 2023
News

സെക്രട്ടേറിയറ്റില്‍ ബോംബ് വെച്ചെന്ന് ഭീഷണി സന്ദേശം

November 9, 2023
News

13 വയസ്സുമുതൽ ദുബായിലെ രാജകുടുംബങ്ങളെ സേവിച്ച 55 കാരൻ 

January 28, 2023
News

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത 4 കോൺ​ഗ്രസ് നേതാക്കളെ പുറത്താക്കി

June 22, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?