EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പുരസ്‌കാരങ്ങളുടെ നിറവിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പുരസ്‌കാരങ്ങളുടെ നിറവിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
News

പുരസ്‌കാരങ്ങളുടെ നിറവിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

Web desk
Last updated: March 17, 2023 6:11 AM
Web desk
Published: March 17, 2023
Share

ഖ​ത്ത​റി​ലെ ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് അന്താരാഷ്ട്ര അം​ഗീ​കാ​രം. സ്കൈട്രാക്സ് വേ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട് അ​വാ​ർ​ഡു​ക​ളി​ൽ നിരവധി പു​ര​സ്കാ​ര​ങ്ങ​ൾ ഹമദ് എയർപോർട്ട് സ്വന്തമാക്കി. ​നെതർലൻഡ്സിലെ ആം​സ്റ്റ​ർ​ഡാ​മി​ൽ ന​ട​ന്ന പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ എ​ക്സ്​​പോ​യി​ലാ​ണ് സ്കൈ​ട്രാ​ക്സ് വേ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട് അ​വാ​ർ​ഡ് 2023 പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

ലോകത്തിലെ ഏറ്റവും മി​ക​ച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഹമദ് എയർപോർട്ടിന് ര​ണ്ടാം സ്ഥാ​നമാണ്. സിം​ഗ​പ്പൂ​രി​ലെ ചാ​ങ്കി വി​മാ​ന​ത്താ​വ​ള​മാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. ജ​പ്പാ​നി​ലെ ടോ​ക്യോ ഹ​നേ​ഡ മൂന്നും ദ​ക്ഷി​ണ കൊ​റി​യ​യി​ലെ സോ​ൾ ഇഞ്ചിയോൺ വി​മാ​ന​ത്താ​വ​ളം നാ​ലാം സ്ഥാനവും നേടി. കൂടാതെ മി​ഡി​ൽ ഈസ്റ്റി​ലെ ഏറ്റവും മി​ക​ച്ച വി​മാ​ന​ത്താ​വ​ളങ്ങളുടെ പട്ടികയിലും ഹമദ് ഒന്നാം സ്ഥാനം നേടി. ദുബായ് എയർപോർട്ട് രണ്ടാം സ്ഥാനവും ബഹ്‌റൈൻ വിമാനത്താവളം മൂന്നാം സ്ഥാനവും സ്വന്തമാക്കി.

അതേസമയം മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ തുടർച്ചയായി ര​ണ്ടു ത​വ​ണ ലോ​ക​ത്തെ ഏറ്റവും മി​ക​ച്ച വി​മാ​ന​ത്താ​വ​ള​മാ​യി തെരഞ്ഞെടുത്തത് ഹ​മ​ദ് എയർപോർട്ടിനെ ആയിരുന്നു. എന്നാൽ ഇ​ത്ത​വ​ണ ര​ണ്ടാം സ്ഥാ​ന​ത്തേക്ക് പിന്തള്ളപ്പെട്ടു. എ​യ​ർ​പോ​ർ​ട്ട് മേ​ഖ​ല​യി​ലെ അ​ഭി​മാ​ന​ക​ര​മാ​യ പു​ര​സ്കാ​ര​ങ്ങ​ളി​ൽ ഒന്നാ​ണ് സ്കൈ​ട്രാ​ക്സ്. യാ​ത്ര​ക്കാ​രു​ടെ​യും വി​ദ​ഗ്ധ​രു​ടെ​യും റി​പ്പോ​ർ​ട്ടു​ക​ളു​ടെ​യും വോ​ട്ടി​​ന്റെ​യും അടിസ്ഥാനത്തിലായിരിക്കും വിമാനത്താവളങ്ങളെ പുരസ്‌കാരങ്ങൾക്കായി പരിഗണിക്കുക. സുരക്ഷിതത്വം, സേവനം, സാ​​ങ്കേ​തി​ക മി​ക​വ് തുടങ്ങിയ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കണക്കാക്കി പുരസ്‌കാര ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ക്കുകയാണ് രീതി.

ബെ​സ്റ്റ് ഫാ​മി​ലി ഫ്ര​ൻ​ഡ്‍ലി എ​യ​ർ​പോ​ർ​ട്ടുകളായി തെരഞ്ഞെടുക്കപ്പെട്ട വിമാനത്താവളങ്ങളിൽ ഒന്നാം സ്ഥാനം ഇ​സ്തം​ബൂളിലെ വിമാനത്താവളത്തിനാണ്..ഹമദിന് മൂന്നാം സ്ഥാനമാണുള്ളത്. ഏ​റ്റ​വും മി​ക​ച്ച വി​നോ​ദ​സൗ​ക​ര്യ​ങ്ങ​ളുള്ള വിമാനത്താവളങ്ങളിൽ സിംഗപ്പൂരിലെ ചാ​ങ്കി എയർപോർട്ടിനാണ് ഒന്നാം സ്ഥാനം. ദോ​ഹയിലെ ഹ​മ​ദ് എയർപോർട്ട് രണ്ടാം സ്ഥാനം സ്വന്തമാക്കി. അതേസമയം ബെ​സ്റ്റ് എ​യ​ർ​പോ​ർ​ട്ട് ഷോപ്പിംഗ് പട്ടികയിൽ ഹ​മ​ദ് എയർപോർട്ടിനാണ് ഒന്നാം സ്ഥാനം. ലോകത്തിലെ ക്ലീ​ൻ എ​യ​ർ​പോ​ർ​ട്ട് പട്ടികയിൽ ടോ​ക്യോയിലെ ​ഹ​നേ​ഡ എയർപോർട്ട് ഒന്നാം സ്ഥാനം നേടി. ഹ​മ​ദിന് മൂന്നാം സ്ഥാനമാണുള്ളത്.

ലോകത്തിലെ ഏ​റ്റ​വും മി​ക​ച്ച 10 വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ

1. സിം​ഗ​പ്പൂ​ർ ചാ​ങ്കി (സിം​ഗ​പ്പൂ​ർ)

2.ദോ​ഹ ഹമദ് വി​മാ​ന​ത്താ​വ​ളം (ഖ​ത്ത​ർ)

3. ടോ​ക്യോ ഹ​നേ​ഡ (ജ​പ്പാ​ൻ)

4. സോ​ൾ ഇ​ഞ്ചി​യോ​ൺ (ദക്ഷിണ കൊ​റി​യ)

5. പാ​രി​സ് സി.​ഡി.​ജി (ഫ്രാൻസ് )

6. ഇ​സ്തം​ബൂ​ൾ എ​യ​ർ​പോ​ർ​ട്ട് (തുർക്കി )

7. മ്യൂ​ണി​ക് എ​യ​ർ​പോ​ർ​ട്ട് (ജ​ർ​മ​നി)

8.സൂ​റി​ക് എ​യ​ർ​പോ​ർ​ട്ട് (സ്വി​റ്റ്സ​ർ​ല​ൻ​ഡ്)

9.ടോ​ക്യോ നാ​രി​റ്റ (ജ​പ്പാ​ൻ)

10. മ​ഡ്രി​ഡ് ബറാജസ് (സ്‍പെ​യി​ൻ)

TAGGED:DohaHamad International AirportSkytraxUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കസ്റ്റഡി കാലാവധി കഴിഞ്ഞു, ഉണ്ണികൃഷ്ണൻ പോറ്റി ജയിലിലേക്ക്
  • ശരീയ അടിസ്ഥാനത്തിലുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്
  • മന്നം ജയന്തിയും പെസഹാ വ്യാഴവും അവധി ദിനങ്ങൾ; 2026ലെ പൊതുഅവധി ദിനങ്ങൾ അംഗീകരിച്ച് മന്ത്രിസഭ
  • പി.എം ശ്രീയിൽ നിന്നും കേരളം പിന്മാറും: സിപിഐയ്ക്ക് വഴങ്ങി വല്ല്യേട്ടൻ
  • കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ

You Might Also Like

DiasporaNews

വിസ തീരും മുൻപ് ഉംറ തീർത്ഥാടകർ മടങ്ങിപ്പോകണം

October 30, 2022
News

എസ്എസ്എൽസി പരീക്ഷയിൽ 99.94 ശതമാനം വിജയം: 68,604 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്

May 19, 2023
News

ജറുസലേമിൽ തുടർ സ്ഫോടനങ്ങൾ; ഒരാൾ കൊല്ലപ്പെട്ടു

November 24, 2022
News

തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ കനത്ത മഴയും വെള്ളക്കെട്ടും, ജനജീവിതത്തെ ബാധിച്ചു

March 24, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?