EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായി വീണ്ടും ദുബായ് 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോകത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായി വീണ്ടും ദുബായ് 
News

ലോകത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായി വീണ്ടും ദുബായ് 

Web desk
Last updated: March 12, 2023 9:42 AM
Web desk
Published: March 12, 2023
Share

ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന ബഹുമതി സ്വന്തമാക്കി ദുബായ്. ജപ്പാനിലെ മോറി മെമ്മോറിയൽ ഫൗണ്ടേഷൻ പുറത്തിറക്കിയ ആഗോള പവർ സിറ്റി ഇൻഡക്സിലാണ്​ ദുബായ് ശുചിത്വ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്. യുഎഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ് ​ദുബായ്ക്ക്‌ ലഭിച്ച പുതിയ നേട്ടം അറിയിച്ചുകൊണ്ട് ട്വീറ്റ്​ ചെയ്തത്​.

വൃത്തിയാണ്​ ദുബായിയുടെ നാഗരികതയും സംസ്‍കാരവും. കൂടാതെ ദുബായ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം കൂടിയാണ്. ഇപ്പോൾ ലോകത്തിലെ ഏറ്റവും വൃത്തിയുള്ളതും മനോഹരവുമായ നഗരം കൂടിയായി ദുബായ് മാറിയെന്നും ശൈഖ്​മുഹമ്മദ്​ പറഞ്ഞു. ഇതിന് മുൻപും പവർ സിറ്റി ഇൻഡക്സിൽ ദുബായിക്കായിരുന്നു ഒന്നാം സ്ഥാനം. അതേസമയം ദുബായ് മുനിസിപ്പാലിറ്റി നഗര ശുചീകരണത്തിന്​ വൻ ​പ്രാധാന്യമാണ്​ നൽകുന്നത്​. ഏത് പരിപാടി നടന്നാലും മിനിറ്റുകൾക്കകം നഗരം പൂർവ. സ്ഥിതിയിലാക്കാൻ അധികൃതർ മുന്നിൽ നിൽക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതുവർഷ ദിനത്തിൽ ബുർജ്​ ഖലീഫയിൽ നടന്ന വമ്പൻ വെടിക്കെട്ടിന്​ ശേഷം മണിക്കൂറുകൾക്കകം തന്നെ ചുറ്റുപാടുമുണ്ടായിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു. കൂടാതെ നഗരത്തിലുടനീളം വേസ്റ്റ്​ ബിന്നുകൾ സ്ഥാപിക്കുകയും ശുചീകരണ തൊഴിലാളികളെ നിയോഗിക്കുകയും ചെയ്യുന്നത് നഗര ശുചീകരണം ഉറപ്പാക്കുന്നതിന്റെ മികച്ച മാതൃകയാണ്. ദുബായിലുടനീളം ചെടികൾ നട്ട് പിടിപ്പിച്ചും പൂക്കൾ വിടർത്തിയും ദുബായിയുടെ സൗന്ദര്യം നിലനിർത്താനുള്ള പ്രയത്നത്തിലാണ് മുനിസിപ്പാലിറ്റി അധികൃതർ.

TAGGED:Clean citydubaiUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ചരിത്രമുഹൂർ‌ത്തം: 34 വ‍ർഷത്തിന് ശേഷം കശ്മീരിൽ മുഹറം ഘോഷയാത്ര നടന്നു

July 27, 2023
News

ഒരുപാട് ബുദ്ധിമുട്ടിച്ചയാളാണ് പക്ഷേ, ഈ കേസിൽ അയാൾ നിരപരാധിയാണ്: വെളിപ്പെടുത്തലുമായി ഗണേഷ് കുമാർ

July 18, 2023
News

നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു

June 27, 2024
EntertainmentNews

ദൈവങ്ങള്‍ക്ക് വേണ്ടത് പണം; ഇപ്പോള്‍ അമ്പലത്തില്‍ പോവാറില്ലെന്ന് സലിം കുമാര്‍

June 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?