EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: “ഒരു റെസ്റ്റോറന്റ് വിജയിക്കുമോ ഇല്ലയോ എന്ന് നിശ്ചയിക്കേണ്ടതൊരു വ്ലോ​ഗറല്ല”
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > “ഒരു റെസ്റ്റോറന്റ് വിജയിക്കുമോ ഇല്ലയോ എന്ന് നിശ്ചയിക്കേണ്ടതൊരു വ്ലോ​ഗറല്ല”
Editoreal PlusNews

“ഒരു റെസ്റ്റോറന്റ് വിജയിക്കുമോ ഇല്ലയോ എന്ന് നിശ്ചയിക്കേണ്ടതൊരു വ്ലോ​ഗറല്ല”

Web News
Last updated: January 14, 2025 4:31 PM
Web News
Published: January 14, 2025
Share

ഫുഡ് വ്ലോ​ഗിംങിൽ സ്വന്തം സാമ്രാജ്യം തീർത്ത സുബിൻ മഷൂദ് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഭീമ ജ്വല്ലേഴ്സ് –മർമ്മം ദിസ് ഈസ് മൈ സ്റ്റോറിയിൽ. എഡിറ്റോറിയൽ പ്രതിനിധി ലക്ഷ്മിയുമായി…

ഫുഡ് വ്ലോ​ഗർമാരുടെ തറവാടായ യുഎഇയിൽ കഴിഞ്ഞ ആറ് വർഷമായി യുണീക്കായി നിൽക്കാൻ സുബിന് എങ്ങനെ സാധിച്ചു?

ഞാൻ ഫുഡ് വ്ലോ​ഗറായി വന്ന ആളല്ല, ഫുഡ് എൻതൂസീയാസ്റ്റായി വന്ന ആളാണ്,ഫുഡ് ടേസ്റ്ററായി,സംരഭകനായി വന്ന ആളാണ്.എല്ലാത്തിനുമുപരി ഞാനൊരു തലശ്ശേരിക്കാരനാണ്.ഞങ്ങൾക്ക് ഫുഡിനോട് പ്രൗഡ് ഫീലാണ്.ഇടപ്പളളിയിൽ ഫുഡ് റെസ്റ്റോറന്റ് തുടങ്ങി വിപ്ലവം സൃഷ്ടിച്ചയാളും കൂടിയാണ്.

സുബിന്റെ അവതരണ ശൈലി വളരെ വ്യത്യസ്ഥമാണ്, ഏതെങ്കിലും ട്രെൻഡ് ഫോളോ ചെയ്താണോ ഇങ്ങനെ ചെയ്യുന്നത്?

ഞാൻ ഞാനായിരിക്കാനാണ് എപ്പോഴും ശ്രദ്ധിക്കാറുളളത്.എന്റെ ഭാര്യ തന്നെയാണ് ആദ്യം എന്നോട് വ്ലോ​ഗ് ചെയ്യാൻ പറയുന്നത് സുബിനോളജിയെന്ന പേര് സജസ്റ്റ് ചെയ്യുന്നതും.ഞാൻ ഉമ്മയുടെ കൈയ്യിൽ നിന്നായാലും പുറത്ത് നിന്നായാലും കഴിക്കുന്ന ഭക്ഷണം ആസ്വദിച്ചാണ് കഴിക്കാറുളളത്.

സുബിന്റെ ഓരോ ആഴ്ച്ചയും ചെയ്യുന്ന റീലുകൾ,അവതരിപ്പിക്കുന്ന ഫുഡ് കോമ്പിനേഷനുകൾ ,കോംപോസെല്ലാം…ഒരു വ്ലോ​ഗർ വന്ന് പരിചയപ്പെടുത്തുന്നു…വ്യത്യസ്ഥമാണെല്ലാം,സർവൈവലിന്റെ ഭാ​ഗമാണോ?

ഒരു റെസ്റ്റോറന്റ് വിജയിക്കുമോ ഇല്ലയോ എന്ന് നിശ്ചയിക്കേണ്ടതൊരു വ്ലോ​ഗറല്ല. എല്ലാ റെസ്റ്റോറന്റ് ഉടമകളോടും ഞാൻ പറയാറുളളത്.നല്ല ഭക്ഷണം കൊടുക്കുക എന്നതാണ്.അതിനോടൊപ്പം തന്നെ, ബെഞ്ച് മാർക്ക് നിലനിർത്തുക.ഒരു സ്ഥലത്ത് മാത്രം യുഎഇയിൽ ഉണ്ടായിരുന്ന തലശ്ശേരി ബിരിയാണി ഇന്ന് മുക്കും മൂലയിലും ലഭിക്കും.പക്ഷേ ഒരു റെെസ്റ്റോറന്റ് വിറക് അടുപ്പിൽ ബിരിയാണി വിളമ്പിയപ്പോൾ അവർക്ക് അത് സക്സസായി.ഔട്ട് ഓഫ് ദ ബോക്സ് ചിന്തിക്കണം സാധനങ്ങൾ കൊണ്ടുവരണം.

രണ്ട് റെസ്റ്റോറന്റുകൾ നടത്തിയിരുന്ന ആളാണ് പിന്നെ എന്ത് കൊണ്ട് അതിൽ നിന്നെല്ലാം വിട്ട് നിൽക്കുന്നു?

എന്നെ അറിയുന്നവർക്കറിയാം ഞാൻ രണ്ടല്ല, 8 റെസ്റ്റോറന്റുകൾ നടത്തിയിരുന്ന ആളാണ്.ഞാൻ വിജയിച്ച് വന്ന ആളുമല്ല, തോൽവികളിലൂടെ പഠിച്ച് കയറി വന്നയാളാണ്.പല കാരണങ്ങൾ കൊണ്ടാണ് എനിക്ക് റെസ്റ്റോറന്റുകൾ നഷ്ട്ടപ്പെടുന്നത്.2010ലാണ് ഞാൻ കഫേ ഡി അറേബ്യ തുടങ്ങുന്നത്.പല പ്രമുഖരും റെസ്റ്റോറന്റിൽ വന്ന് കഴിച്ചിടുണ്ട്.അതിനിടയ്ക്ക് എനിക്കൊരു ആക്സിഡന്റ് സംഭവിച്ചു.നാൽപത് വർഷത്തോളമായി ഉമ്മയടക്കം എല്ലാവരും ദുബായിലാണ്.എല്ലാം നിർത്തി ഇങ്ങോട്ടേക്ക് വരാൻ ഉമ്മ പറഞ്ഞു. ഇവിടെ വന്നിട്ട് ചെറിയൊരു കഫേയും, പിന്നീട് വലിയൊരു റെസ്റ്റോറന്റും തുടങ്ങി.പക്ഷേ പാർട്ടണർഷിപ്പ് പ്രശ്നങ്ങൾ കാരണം നിർത്തേണ്ടി വന്നു.കണ്ടന്റ്ക്രിയേഷൻ പിന്നീടാണ് തുടങ്ങുന്നത് ,ഭാര്യയ്ക്ക് എന്നിൽ വിശ്വാസമുണ്ടായിരുന്നു.

TAGGED:my storyzubin mashood
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

കർണാടകയിലെ തീപ്പൊരി നേതാക്കൾക്ക് ബിജെപി സീറ്റ് നിഷേധിക്കുമെന്ന് സൂചന

March 12, 2024
News

വയനാട് വാകേരിയില്‍ വീണ്ടും കടുവ, കൊലപ്പെടുത്തിയത് ആറ് പന്നികളെ

January 14, 2024
NewsSports

റിയാദിൽ പിഎസ്ജിയ്ക്ക് ജയം; ഗോളടിച്ച് റൊണാള്‍ഡോയും മെസിയും

January 20, 2023
EntertainmentNews

സൂര്യ- ശിവ ചിത്രം കങ്കുവ റിലീസ് നവംബർ 14 -ന് ; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

September 19, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?