EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ജോ ബൈഡന്‍റെ ഉപദേശക സമിതിയിൽ രണ്ട് ഇന്ത്യൻ വംശജർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ജോ ബൈഡന്‍റെ ഉപദേശക സമിതിയിൽ രണ്ട് ഇന്ത്യൻ വംശജർ
News

ജോ ബൈഡന്‍റെ ഉപദേശക സമിതിയിൽ രണ്ട് ഇന്ത്യൻ വംശജർ

News Desk
Last updated: March 12, 2023 7:54 AM
News Desk
Published: March 12, 2023
Share

അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഉപദേശക സമിതിയിലേക്ക് രണ്ട് ഇന്ത്യൻ വംശജരെ കൂടി ഉൾപ്പെടുത്തി. ഫ്ലെക്സ് സിഇഒ രേവതി അദ്വൈതിയും നാചുറൽ റിസോഴ്സ് ഡിഫൻസ് കൗൺസിൽ പ്രസിഡന്‍റും സിഇഒയുമായ മനീഷ് ബപ്നയുമാണ് ബൈഡന്റെ ഉപദേശക സമിതിയിൽ ഇടം നേടിയ ഇന്ത്യൻ വംശജർ. ട്രേഡ് പോളിസി ആൻഡ് നെഗോസിയേഷൻ അഡ്വൈസറി കമ്മിറ്റിയിലാണ് ഇവരെ നിയമിച്ചിരിക്കുന്നത്. ഇവർ ഉൾപ്പെടെ 14 പേർ അഡ്വൈസറി കമ്മിറ്റിയിലുണ്ട്.

ഈ അംഗങ്ങൾക്ക് ഫെഡറൽ ഇതര ഗവൺമെന്റുകൾ, തൊഴിൽ, വ്യവസായം, കൃഷി, ചെറുകിട ബിസിനസ്, സേവന വ്യവസായങ്ങൾ, ചില്ലറ വ്യാപാരികൾ, സർക്കാരിതര പരിസ്ഥിതി, സംരക്ഷണ സംഘടനകൾ, ഉപഭോക്തൃ താൽപ്പര്യങ്ങൾ എന്നിവയുൾപ്പെടെ പൊതുവായ വ്യാപാരം, നിക്ഷേപം, വികസനം എന്നീ വിഷയങ്ങളിൽ വൈദഗ്ദ്ധ്യമുണ്ട്.

2019 മുതൽ ഫ്ലെക്സിന്‍റെ ഭാഗമാണ് രേവതി. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഡിസൈനുകൾ തയാറാക്കുകയും ഉൽപന്നങ്ങൾ നിർമ്മിക്കുകയും ചെയ്യുന്ന രാജ്യാന്തര സ്ഥാപനമാണ് ഫ്ലെക്സ്. നിർമാണമേഖലയിൽ കമ്പനിയ്ക്ക് പുതിയ മാറ്റങ്ങൾ കൈവരിക്കാൻ സാധിച്ചതിൽ രേവതിയ്ക്ക് പ്രധാന പങ്കുണ്ട്. കൂടാതെ സാങ്കേതികവിദ്യയിലെ പുതിയ കണ്ടുപിടിത്തം, വിതരണ ശൃംഖല, വിവിധ വ്യവസായങ്ങളിലും വിപണികളിലും സ്ഥിരതയാർന്ന നിർമ്മാണ പരിഹാരങ്ങൾ എന്നിവയിലാണ് രേവതി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അതേസമയം പാരിസ്ഥിതിക നിയമങ്ങൾ നടപ്പിലാക്കുന്നതിനും നാഴികക്കല്ലായ നിയമ പോരാട്ടങ്ങൾക്കും മറ്റ് അടിസ്ഥാന ഗവേഷണങ്ങൾക്കും സുപ്രധാന പങ്കുവഹിച്ച സ്ഥാപനമാണ് നാചുറൽ റിസോഴ്സ് ഡിഫൻസ് കൗൺസിൽ (എൻആർഡിസി). സുസ്ഥിര വികസന തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച വ്യക്തിയാണ് എൻആർഡിസിയുടെ സിഇഒ യായ മനീഷ് ബപ്ന. കൂടാതെ വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഡബ്ല്യുആർഐ) എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും മാനേജിംഗ് ഡയറക്ടറായും 14 വർഷത്തിലേറെ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട് . 25 വർഷത്തെ കരിയറിൽ ദാരിദ്ര്യത്തിന്‍റെയും കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും മൂലകാരണങ്ങൾ അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. അവയെ സുസ്ഥിരമായ തന്ത്രങ്ങൾ ഉപയോഗിച്ച് കൈകാര്യം ചെയ്യുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച വ്യക്തികൂടിയാണ് മനീഷ് ബപ്ന.

TAGGED:Advisory committeeJoe BidenUS
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മുഖ്യമന്ത്രിയുടെ ചർച്ച പരാജയം: കടുപ്പിച്ച് സിപിഐ, മന്ത്രിസഭായോഗം ബഹിഷ്കരിക്കും

October 27, 2025
News

മന്നം ജയന്തി സമ്മേളനം;ക്ഷേത്രങ്ങളിലെ പുരുഷൻമാരുടെ മേൽവസ്ത്ര വിവാദം;മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സുകുമാരൻ നായർ

January 2, 2025
News

‘എന്റടുത്ത് ആളാകാന്‍ വരരുത്’, മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് സുരേഷ് ഗോപി

November 4, 2023
News

നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

December 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?