സമൂഹമാധ്യമങ്ങൾ വഴി പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും സാധാരണയാണ്. എന്നാൽ ഒരു വ്യത്യസ്ത പ്രണയമായിരുന്നു ഷഹാനയ്ക്ക് പ്രണവിനോടുണ്ടായിരുന്നത്. അപ്രതീക്ഷിതമായുണ്ടായ അപകടം തളർത്തിയ പ്രണവിനെ സമൂഹമാധ്യമത്തിലൂടെയാണ് ഷഹാന പരിചയപ്പെട്ടത്. സൗഹൃദം വളർന്ന് പ്രണയമായി. അങ്ങനെ തൃശൂർ സ്വദേശിയായ പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ ജീവിത സഖിയാക്കി. എന്നാൽ ഷഹാനയെ ഒറ്റയ്ക്കാക്കി പ്രണവിപ്പോൾ മരണത്തിനു കീഴടങ്ങിയിരിക്കുകയാണ്. തൃശ്ശൂര്‍ കണ്ണിക്കര സ്വദേശിയായ പ്രണവിനെ (31) ഇന്ന് രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
ബികോം പൂര്‍ത്തിയാക്കി തുടര്‍പഠനവും ജോലിയുമെല്ലാം സ്വപ്നം കാണുന്ന സമയത്താണ് ഒരു ബൈക്കപകടത്തിൻ്റെ രൂപത്തില്‍ വിധി പ്രണവിന്‍റെ സ്വപ്നങ്ങളെ തകര്‍ത്തത്. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിന്‍റെ വീഴ്ചയിൽ നിന്നും പിന്നീട് പ്രണവിന് എഴുന്നേല്‍ക്കാനായില്ല. എങ്കിലും കിടക്കയില്‍ നിന്നെഴുന്നേറ്റ് വീല്‍ചെയറില്‍ സഞ്ചരിക്കാമെന്ന സാഹചര്യമായി. പൂര്‍ണ്ണ പിന്തുണയുമായി കൂട്ടുകാരും പ്രണവിനൊപ്പമുണ്ടായിരുന്നു. സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെ പേര്‍ക്ക് പ്രണവ് പ്രചോദനമായിരുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികളിലും ഈ ചെറുപ്പക്കാരൻ സജീവമായിരുന്നു.
കൂട്ടുകാര്‍ക്കൊപ്പം വീല്‍ചെയറിലിരുന്ന് ഉത്സവത്തിന് പോയ പ്രണവിൻ്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആ വീഡിയോയിലൂടെ മലയാളികളുടെ മുഴുവൻ സ്നേഹവും പ്രണവിനെ തേടിയെത്തി. വീഡിയോ കണ്ട പലരും പ്രണവിനെയും കൂട്ടുകാരെയും അഭിനന്ദനങ്ങളറിയിച്ചു. അങ്ങനെയാണ് തിരുവനന്തപുരം സ്വദേശിയായ ഷഹാന എന്ന പത്തൊമ്പതുകാരി പ്രണവിനെ തേടിയെത്തുന്നത്. ആദ്യം സോഷ്യല്‍ മീഡിയയിലൂടെ തന്നെയായിരുന്നു ഷഹാനയും പ്രണവിനെ സമീപിച്ചത്. എന്നാല്‍ പ്രണവ് അത് കണ്ടില്ലെന്ന് നടിച്ച് ഒഴിഞ്ഞു മാറി.
ഒടുവിൽ ഷഹാനയുടെ പ്രണയത്തെ കണ്ടില്ലെന്ന് നടിക്കാന്‍ പ്രണവിനായില്ല. അങ്ങനെ എതിര്‍പ്പുകളെ അവഗണിച്ച് 2022 മാര്‍ച്ച് മൂന്നിന് പ്രണവ് ഷഹാനയെ തന്‍റെ ജീവിത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇരുവരുടെയും പ്രണയവും ജീവിതവും സോഷ്യൽ മീഡിയ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. അപ്രതീക്ഷിതമായി പ്രണവിനെ മരണം തേടിയെത്തിയപ്പോൾ തനിച്ചായിപ്പോയ ഷഹാനയ്ക്ക് ആശ്വാസവുമായി നിരവധി പേരാണ് എത്തുന്നത്.