EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗുണ നിലവാരമുള്ള പച്ചക്കറികൾക്ക് ‘പ്ലാന്റ് ഫാക്ടറി’ സ്ഥാപിക്കാനൊരുങ്ങി ഖത്തർ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗുണ നിലവാരമുള്ള പച്ചക്കറികൾക്ക് ‘പ്ലാന്റ് ഫാക്ടറി’ സ്ഥാപിക്കാനൊരുങ്ങി ഖത്തർ 
News

ഗുണ നിലവാരമുള്ള പച്ചക്കറികൾക്ക് ‘പ്ലാന്റ് ഫാക്ടറി’ സ്ഥാപിക്കാനൊരുങ്ങി ഖത്തർ 

Web desk
Last updated: January 19, 2023 9:48 AM
Web desk
Published: January 19, 2023
Share

അ​ത്യാ​ധു​നി​ക സാ​​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള കാ​ർ​ഷി​ക ഗ​വേ​ഷ​ണ വ​കു​പ്പ് ‘പ്ലാ​ന്റ് ഫാ​ക്ട​റി’ സ്ഥാ​പി​ക്കാ​നൊ​രു​ങ്ങുന്നു. വ​ർ​ഷം മു​ഴു​വ​ൻ പ​ച്ച​ക്ക​റി​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാണ് പുതിയ സം​രം​ഭം ഔ​ദ്യോ​ഗി​കമായി പ്ര​ഖ്യാ​പിച്ചിരിക്കുന്നത്. പുതിയ പദ്ധതി അ​ഞ്ചു മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ന​ട​ക്കു​മെ​ന്ന് കാ​ർ​ഷി​ക ഗ​വേ​ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഹ​മ​ദ് സാ​കി​ത് അ​ൽ ശ​മ്മാ​രി അറിയിച്ചു. ഇ​ല​​യോ​ടു​കൂ​ടി​യു​ള്ള പ​ച്ച​ക്ക​റി ഉ​ൽ​പാ​ദ​ന​ത്തി​നാ​കും ഇ​തി​ലൂടെ മു​ൻ​തൂ​ക്കം ന​ൽ​കു​ക.

വെ​ളി​ച്ചം, താ​പ​നി​ല, ഈ​ർ​പ്പം, കാ​ർ​ബ​ൺ​ഡൈ ഓ​ക്സൈ​ഡ് സാ​ന്ദ്ര​ത, സം​സ്ക​ര​ണ പ​രി​ഹാ​രം എ​ന്നി​വ കൃ​ത്രി​മ​മാ​യി നി​യ​ന്ത്രിക്കും. ഇതിലൂടെ മി​ക​ച്ച ഉ​ൽ​പാ​ദ​നം ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ ക​ർ​ഷ​ക​ർ​ക്ക് സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം ഉ​യ​ർ​ന്ന താ​പ​നി​ല​യും ക​ടു​ത്ത വെ​യി​ലും അ​ട​ക്ക​മു​ള്ള വെ​ല്ലു​വി​ളി​ക​ളെ മ​റി​ക​ട​ന്ന് സു​സ്ഥി​ര കൃ​ഷി പ്രാ​യോ​ഗി​ക​മാ​ക്കു​ന്ന​തി​നാവശ്യമായ സ​വി​ശേ​ഷ​ ഹ​രി​ത​ഗൃ​ഹ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും അ​ൽ ശ​മ്മാ​രി പറഞ്ഞു. ഉയ​ർ​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള പ​ച്ച​ക്ക​റി​ക​ളു​ടെ സ്ഥി​ര​ത​യാ​ർ​ന്ന ഉ​ൽ​പാ​ദ​നമാണ് പ്ലാ​ന്റ് ഫാ​ക്ട​റി സ്ഥാ​പി​ക്കു​ന്ന​തിലൂടെ ല​ക്ഷ്യ​മി​ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏ​ക​ദേ​ശം മൂ​ന്നു മീ​റ്റ​ർ ഉ​യ​ര​മു​ള്ള ‘സോ​ബ് അ​ൽ ഖ​ത്ത​രി’ എ​ന്നു​പേ​രി​ട്ട ഹ​രി​ത​ഗൃ​ഹം കാ​ർ​ഷി​ക ഗ​വേ​ഷ​ണ വ​കു​പ്പി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. അ​ന്താ​രാ​ഷ്ട്ര കാ​ർ​ഷി​ക ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഈ ​ഹ​രി​ത​ഗൃ​ഹം വി​ക​സി​പ്പി​ച്ച​ത്. അതേസമയം ജാ​പ്പ​നീ​സ് കാ​ർ​ഷി​ക വി​ദ​ഗ്ധ​രു​മാ​യി ന​ട​ത്തിയ ചർച്ചയ്ക്കിട​യി​ലാ​ണ് ഇ​ത്ത​രം ഹ​രി​ത​ഗൃ​ഹ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ന്ത ഉ​ട​ലെ​ടു​ത്ത​തെന്ന് ഷമ്മാരി പറഞ്ഞു.

അ​മി​ത ചൂ​ടി​ൽ​നി​ന്ന് ചെ​ടി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി വാ​യു​പ്ര​വാ​ഹം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന സാ​ങ്കേ​തി​ക​ത​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താണ് ഈ പദ്ധതി. ഇതിനോടകം തന്നെ ത​ക്കാ​ളി, വെ​ള്ള​രി, വ​ഴു​ത​ന തു​ട​ങ്ങി​യ​ പച്ചക്കറികൾ ഉ​ൽ​പാ​ദി​പ്പി​ച്ചു​വെ​ന്ന് അ​ൽ ശ​മ്മാ​രി പ​റ​ഞ്ഞു. ആ​ടു​ക​ളി​ൽ​നി​ന്നു​ള്ള മാം​സ​ത്തി​ന്റെ ഗു​ണ​നി​ല​വാ​ര​വും പാ​ലി​ന്റെ അ​ള​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് കാ​ലി​ത്തീ​റ്റ എ​ത്തി​ക്കും. ഇത് സംബന്ധിച്ച് വ​കു​പ്പി​ന്റെ ക​ന്നു​കാ​ലി ഗ​വേ​ഷ​ണ​കേ​ന്ദ്രം ര​ണ്ടു സു​പ്ര​ധാ​ന പ​ദ്ധ​തി​ക​ളുടെ ഭാഗമായി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അറിയിച്ചു.

TAGGED:plant factoryqatarquality vegetables
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്നും സ്ഥലംമാറ്റി; ആവശ്യം അംഗീകരിച്ച് കാനഡ

October 7, 2023
News

റിയൽ കേരള സ്റ്റോറി: ജയിൽ മോചിതനായി ദിവേഷ് ലാൽ, ആദ്യമെത്തിയത് മുനവ്വറലി തങ്ങൾക്ക് നന്ദി പറയാൻ

June 4, 2023
News

ഒടുവിൽ പ്രതിയെ കിട്ടി; എകെജി സെന്റര്‍ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

September 10, 2022
News

പ്രവാസി ഇന്ത്യക്കാർക്ക് വോട്ടവകാശം അനുവദിക്കണമെന്ന് ആലപ്പുഴ ജില്ലാ പ്രവാസി സൗഹൃദവേദി

February 2, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?