EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാത്തിരിപ്പ് അവസാനിച്ചു;യുഎയിൽ അജ്‍ഞാത മൃതദേഹമായി സംസ്കരിച്ചത് ജിത്തുവിനെ തന്നെ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > കാത്തിരിപ്പ് അവസാനിച്ചു;യുഎയിൽ അജ്‍ഞാത മൃതദേഹമായി സംസ്കരിച്ചത് ജിത്തുവിനെ തന്നെ
DiasporaNews

കാത്തിരിപ്പ് അവസാനിച്ചു;യുഎയിൽ അജ്‍ഞാത മൃതദേഹമായി സംസ്കരിച്ചത് ജിത്തുവിനെ തന്നെ

Web News
Last updated: July 25, 2024 2:09 PM
Web News
Published: July 25, 2024
Share

ഷാർജ: കഴിഞ്ഞ അ‍ഞ്ച് മാസം മകനെ തിരഞ്ഞ് നടക്കുമ്പോഴും സുരേഷിന് മകൻ ജിത്തുവിനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. “എൻറെ മകൻ ഹാപ്പി ആയിരുന്നു,ബിസിനസ് തകർച്ചയിൽ നിരാശ ഉണ്ടായിരിക്കാം പക്ഷേ ജീവനെടുക്കാൻ അതൊരു കാരണമല്ല” മരണവാർത്തയറിഞ്ഞ് തൃശൂർ മാള കുഴൂർ സ്വദേശി സുരേഷിൻറെ വാക്കുകളിൽ പ്രതീക്ഷ അറ്റു പോയിരുന്നു.5 മാസമായി ഷാർജയിൽ നിന്ന് കാണാതായ മകൻ ജിത്തു സുരേഷ് (28)നെ അന്വേഷിച്ച് വിവിധ എമിറേറ്റുകളിൽ അലയുകയായിരുന്നു സുരേഷ്. അബുദാബിയിൽ ജോലിചെയ്തു വരികയായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് ഷാർജ പോലീസ് മകൻ മരിച്ച വിവരം അറിയിച്ചത്.

3 മാസത്തിൽ കൂടുതൽ മോർച്ചറിയിൽ സൂക്ഷിക്കാൻ കഴിയാത്തതിനാൽ അജ്ഞാത മൃതദേഹമായി കണ്ട് സംസ്കരിച്ചിരുന്നു. ഇതിനെ തുടർന്ന് ജിത്തുവിൻറെയും സുരേഷിൻറെയും ഡിഎൻഎ പരിശോധിച്ചാണ് ആളെ പോലീസ് തിരിച്ചറിഞ്ഞത്. കാണാതായി 10 ദിവസം കഴിഞ്ഞ് ഷാർജ കോർണിഷിലെ അടച്ച ഹോട്ടലിൻറെ സ്റ്റെയർകെയിസിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് അറിയിച്ചു.
ഷാർജയിൽ ജോലിചെയ്തുകൊണ്ടിരിക്കുകയായിരുന്ന ജിത്തുവിനെ കഴിഞ്ഞ മാർച്ച് 10നാണ് കാണാതായത്. മകനെ കണ്ടെത്താൻ അധികൃതരും ബന്ധുക്കളും സുഹൃത്തുക്കളും വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നെങ്കിലും യാതൊരുവിവരവും ലഭിച്ചിരുന്നില്ല.
ബിബിഎ എയർപോർട് മാനേജ്മെൻറ് ബിരുദമുളള ജിത്തു കോവിഡിനു ശേഷമാണ് യു.എ.ഇയിൽ എത്തുന്നത്. അച്ഛൻ സുരേഷിൻറെ പങ്കാളിതത്തിലുളള ബിസിനസിൽ നഷ്ടം സംഭവിച്ചതിനെ തുടർന്ന് കൂട്ടുകാരുടെ ക്ഷണം സ്വീകരിച്ചാണ് ജിത്തു അബുദാബിയിൽ നിന്ന് ഷാർജയിലേക്ക് മാറിയത്.

ഇത്തിസലാത്തിൻറെ കരാറെടുത്ത് ചെയ്യുന്ന ഒരു കമ്പനിയിലായിൽ ജോലിചെയ്തു വരികയായിരുന്നു.
പതിവുപോതെ താമസസ്ഥലത്തുനിന്ന് ജോലിക്ക് പോയ ജിത്തുവിനെ പിന്നീട് കാണാതാവുകയായിരുന്നു. 3 ദിവസങ്ങൾക്കു ശേഷമാണ് ജിത്തുവിനെ കാണാനില്ലെന്ന വിവരം സുരേഷിന് ലഭിക്കുന്നത്. ഷാർജ അൽ ഗർബ പോലീസിലും കോൺസുലേറ്റിലും പരാതി നൽകിയെങ്കിലും നിരാശയായിരുന്നു.
20 വർഷമായി അബുദാബിയിലെ പ്രമുഖ ഹോട്ടലിൽ ട്രാൻസ്പോർട്ട് സൂപ്പർവൈസറായി ജോലി ചെയ്യുന്ന സുരേഷിൻറെ 2 മക്കളിൽ മൂത്ത മകനാണ് ജിത്തു. എറണാകുളത്ത് ഓപ്റ്റോമെട്രിസ്റ്റാണ് സഹോദരി അമൃത സീന ആണ് ജിത്തുവിൻറെ മാതാവ്.

TAGGED:jithu missingpolicesharjahUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’

You Might Also Like

News

ഫോണ്‍ നമ്പര്‍ ഇല്ലാതെ ഓഡിയോ-വീഡിയോ കോള്‍ ഫീച്ചറുമായി എക്‌സ്; പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്

August 31, 2023
News

ബലാത്സം​ഗ കേസിൽ സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീം കോടതി രണ്ടാഴ്ച്ചത്തേക്ക് തടഞ്ഞു

September 30, 2024
News

ഏറ്റവും ശക്തരായ 100 ബിസിനസ് വനിതകളിൽ ഡോ.ഹനാൻ മുഹമ്മദ് അൽഖുവാരിയും

February 16, 2023
News

സ്വവർഗ വിവാഹ നിയമത്തിൽ യു.എസ് പ്രസിഡൻ്റ് ഒപ്പുവച്ചു

December 14, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?