EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘വ​യ​ല​റ്റ്’​ പാ​ട​ത്തെ മരുഭൂമിയിലെ കപ്പൽ’, സൗ​ദി ഫോ​​ട്ടോ​ഗ്രാ​ഫ​റിന്‍റെ ചിത്രങ്ങൾ വൈറൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘വ​യ​ല​റ്റ്’​ പാ​ട​ത്തെ മരുഭൂമിയിലെ കപ്പൽ’, സൗ​ദി ഫോ​​ട്ടോ​ഗ്രാ​ഫ​റിന്‍റെ ചിത്രങ്ങൾ വൈറൽ
News

‘വ​യ​ല​റ്റ്’​ പാ​ട​ത്തെ മരുഭൂമിയിലെ കപ്പൽ’, സൗ​ദി ഫോ​​ട്ടോ​ഗ്രാ​ഫ​റിന്‍റെ ചിത്രങ്ങൾ വൈറൽ

Web Editoreal
Last updated: January 19, 2023 6:56 AM
Web Editoreal
Published: January 19, 2023
Share

ലാ​വ​ൻ​ഡ​ർ പൂ​ക്ക​ളാൽ നിറഞ്ഞു നി​ൽ​ക്കു​ന്ന വ​യ​ല​റ്റ്​ പാ​ട​ങ്ങ​ളി​ൽ​ ഒ​ട്ട​ക​ങ്ങ​ൾ മേ​യു​ന്ന ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി കാഴ്ച്ചക്കാരെ അ​മ്പ​ര​പ്പി​ക്കു​ക​യാ​ണ്​ ഒരു സൗ​ദി ഫോ​​ട്ടോ​ഗ്രാ​ഫ​ർ. അ​ബ്​​ദു​ൾ അ​സീ​സ്​ അ​ൽ​ഷ​മ്മ​രിയെന്ന ഈ ഫോട്ടോഗ്രാഫറുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. സാധാരണയായി മ​രു​ഭൂ​മി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് ഒ​ട്ട​ക​ങ്ങ​ളുടെ ചിത്രങ്ങൾ കാണപ്പെടുന്നത്. എന്നാൽ പ​ര​മ്പ​രാ​ഗ​തമായ അത്തരം ചി​ത്ര​ങ്ങ​ളെ അ​പ്ര​സ​ക്ത​മാ​ക്കു​ന്ന​താ​ണ്​ ലാവൻഡർ പാടത്തിന്റെ പശ്ചാത്തലത്തിൽ സൗ​ന്ദ​ര്യം തു​ളു​മ്പു​ന്ന ഒട്ടകങ്ങളുടെ ചി​ത്ര​ങ്ങ​ൾ.

സൗ​ദിയുടെ പ​ല ഭാ​ഗ​ങ്ങ​ളി​ലായി ലാ​വ​ൻ​ഡ​ർ പൂ​ക്ക​ൾ വി​രി​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​നി​ട​യി​ലൂ​ടെ ഒ​ട്ട​ക​ങ്ങ​ൾ മേ​ഞ്ഞു​ന​ട​ക്കു​ന്ന​ ഭംഗിയുള്ള കാ​ഴ്​​ച​കളാണ് ഷമ്മരി ക്യാമറയിൽ പകർത്തിയത്. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ചി​ത്ര​ങ്ങ​ളാണ് കഴിഞ്ഞ അ​ഞ്ചു​ വ​ർ​ഷ​ത്തി​നി​ടെ ഷമ്മരി ക്യാമ​റ​യി​ലൂ​ടെ പ​ക​ർ​ത്തിയിട്ടുള്ളത്.

അ​റേ​ബ്യ​യി​ലെ നി​ര​വ​ധി ഫോ​ട്ടോ​ഗ്ര​ഫി പ്ര​ദ​ർശ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും അ​വാ​ർ​ഡു​ക​ൾ നേ​ടു​ക​യും ചെ​യ്​​തി​ട്ടു​ണ്ട് ഷമ്മരി. കൂടാതെ ഷ​മ്മ​രി​യു​ടെ ഓ​രോ ചിത്രങ്ങളിലും പ്ര​കൃ​തി​ ഭം​ഗി​യും പു​തി​യ പ്ര​ദേ​ശ​ങ്ങ​ളും ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​താ​ണെന്നതും വലിയ പ്രത്യേകതയാണ്. അ​പൂ​ർ​വ ഭൂ​പ്ര​ദേ​ശ​ങ്ങ​ളും വ്യ​ത്യ​സ്ത കാ​ലാ​വ​സ്ഥ കൊണ്ടും വേ​റി​ട്ടു​നി​ൽ​ക്കു​ന്നതാണ് സൗ​ദി​യു​ടെ പ്രകൃതി സ​വി​ശേ​ഷ​ത​കൾ.

സൗ​ദി ച​രി​ത്ര​ത്തി​​ന്റെ​യും പൈ​തൃ​ക​ത്തി​​ന്റെ​യും അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ് ഒ​ട്ട​ക​ങ്ങ​ൾ. ഒ​ട്ട​ക​ങ്ങളെ​ക്കു​റി​ച്ച്​ ചി​ന്തി​ക്കു​​മ്പോ​ൾ തന്നെ പൊള്ളുന്ന സൂ​ര്യ​ന് താ​ഴെയുള്ള മ​ണ​ൽ​ക്കൂ​ന​ക​ൾക്ക് മുകളിലൂടെ സ​ഞ്ച​രി​ക്കു​ന്ന ചിത്രമാണ് ആദ്യം ഓർമ വരുക. അത്തരത്തിലുള്ള ​പ​ര​മ്പ​രാ​ഗ​ത കാ​ഴ്​​ച​കളിൽ നിന്നും ലോകത്തെ മാറിചിന്തിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഷ​മ്മ​രി പറഞ്ഞു. സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​രു​ഭൂ​മി​ക​ളി​ൽ ക​ഴി​യു​ന്ന ഒ​ട്ട​ക​ങ്ങ​ളാണ് ഷ​മ്മ​രി​യു​ടെ ചി​ത്ര​ങ്ങ​ളി​ല​ധി​ക​വും കാണപ്പെടുക.

TAGGED:flowerlavenderphotographerpicturesSaudiViral
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

രാഹുലിന്റെ ഹര്‍ജി തള്ളിയ ജഡ്ജിയ്ക്കും കേള്‍ക്കാന്‍ വിസമ്മതിച്ച ജഡ്ജിക്കും സ്ഥലംമാറ്റം; ഹൈക്കോടതികളില്‍ കൂട്ട സ്ഥലംമാറ്റത്തിന് സുപ്രീം കോടതി

August 11, 2023
News

നിലതെറ്റാത്ത നിലപാടുകൾ, ആറ്റിക്കുറുക്കിയ വാക്കുകൾ: എം.ടിയുടെ ലോകം

December 25, 2024
NewsSports

ഏഷ്യാകപ്പ്: ഇന്ത്യ-പാകിസ്ഥാൻ സൂപ്പർ പോരാട്ടം ഇന്ന്

August 28, 2022
News

ആദ്യദിനം 700 -ലധികം സ്‌ക്രീനുകളും 4000- ലധികം ഷോയുമായി കേരളത്തിൽ റെക്കോർഡ് റിലീസായി വിജയ്‌യുടെ ‘ഗോട്ട്’; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്.

September 1, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?