EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒമാനിൽ വാ​ഹ​ന ഉ​മ​സ്ഥാ​വ​കാ​ശം ഇനി ഓ​ൺ​ലൈ​നി​ലൂ​ടെ കൈ​മാ​റാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഒമാനിൽ വാ​ഹ​ന ഉ​മ​സ്ഥാ​വ​കാ​ശം ഇനി ഓ​ൺ​ലൈ​നി​ലൂ​ടെ കൈ​മാ​റാം
News

ഒമാനിൽ വാ​ഹ​ന ഉ​മ​സ്ഥാ​വ​കാ​ശം ഇനി ഓ​ൺ​ലൈ​നി​ലൂ​ടെ കൈ​മാ​റാം

Web desk
Last updated: January 18, 2023 1:16 PM
Web desk
Published: January 18, 2023
Share

ഒമാനിൽ ഇനി വാ​ഹ​ന​ങ്ങ​ളു​ടെ ഉ​മ​സ്ഥാ​വ​കാ​ശം ഓ​ൺ​ലൈ​ൻ മു​ഖേ​ന കൈ​മാ​റാ​ൻ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് സൗ​ക​ര്യ​മൊ​രു​ക്കി. വ്യ​ക്​​തി​യി​ൽ​നി​ന്ന്​ മ​റ്റൊ​രു മ​റ്റൊ​രു വ്യ​ക്​​തി​യി​ലേ​ക്കും സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ലേ​ക്കും ഇത്തരത്തിൽ ഓൺലൈൻ വഴി ഉ​ട​മ​സ്ഥാ​വ​കാ​ശം കൈ​മാ​റാ​വു​ന്ന​താ​ണ്. എന്നാൽ ഇ​ങ്ങ​നെ വാ​ഹ​ന ഉ​ട​മ​സ്ഥ​ത മാ​റ്റു​ന്ന​തി​ന് കാ​ലാ​വ​ധി​യു​ള്ള ലൈ​സ​ൻ​സ്​ ഉ​ണ്ടാ​യി​രി​ക്ക​ണമെന്ന് നിർബന്ധമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഉ​ട​മ​സ്ഥ​ത കൈ​മാ​റു​ന്ന​തി​നെ ത​ട​യു​ന്ന ഗ​താ​ഗ​ത നി​യ​മം അ​നു​സ​രി​ച്ചു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ക്ക് വി​ധേ​യ​മാ​യ ഘ​ട​ക​ങ്ങ​ളൊ​ന്നും വി​ല്‍ക്കു​ന്ന​യാ​ള്‍ക്കും വാ​ങ്ങു​ന്ന​യാ​ള്‍ക്കും ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലെന്ന നിബന്ധയുണ്ട്. അതേസമയം ഉ​ട​മ​സ്ഥ​ത മാ​റു​ന്ന​തി​ന് വേണ്ടിയുള്ള അ​പേ​ക്ഷ വി​ല്‍പ​ന​ക്കാ​ര​നാ​ണ്​സ​മ​ര്‍പ്പി​ക്കേ​ണ്ട​ത്. ഡി​ജി​റ്റ​ല്‍ സ​ര്‍ട്ടി​ഫി​ക്കേ​ഷ​ന്‍ രീ​തി അ​നു​സ​രി​ച്ചാ​യിരിക്കണം അപേക്ഷ. കൂടാതെ വി​ൽ​പ​ന​ക്കാ​ര​ൻ നി​യ​മ​പ​ര​മാ​യി അ​ധി​കാ​ര​പ്പെ​ടു​ത്തി​യിട്ടുള്ള വ്യക്തിക്കും ഇത്തരത്തിൽ അ​പേ​ക്ഷ നൽകാനുള്ള അനുമതിയുണ്ട്. എന്നാൽ ഇ​ട​പാ​ട് ആ​രം​ഭി​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വാ​ങ്ങു​ന്ന​യാ​ള്‍ ഫീ​സ് അ​ട​ക്ക​ണം. അതേസമയം വാ​ങ്ങു​ന്ന​യാ​ള്‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഇ​ട​പാ​ട് റ​ദ്ദാ​കും.

സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്രൈ​വ​റ്റ്, വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളും ഇത്തരത്തിൽ ഓ​ണ്‍ലൈ​ന്‍ ആ​യി ഉ​ട​മ​സ്ഥ​ത മാ​റ്റാം. ക​മ്പ​നി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​ട​മ​സ്ഥ​തി​യി​ൽ ഉപയോഗിക്കുന്ന വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ള്‍ക്ക് മാ​ത്ര​മേ ഈ ​സേ​വ​നം ല​ഭി​ക്കു​ക​യു​ള്ളൂ.​ വാഹനം വാ​ങ്ങു​ന്ന​യാ​ള്‍ സി​വി​ല്‍ സ്റ്റാ​റ്റ​സ് സി​സ്റ്റ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​യ ഫോ​ണ്‍ ന​മ്പ​ര്‍ ഉ​ണ്ടെ​ന്ന് വിൽപ്പനക്കാരൻ ഉ​റ​പ്പാ​ക്ക​ണം. വി​ല്‍പ​ന​ക്കാ​രു​ടെ ഒ​പ്പ് സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഒ.​ടി.​പി ഈ ​ന​മ്പ​റി​ലൂടെയായിരിക്കും ല​ഭ്യ​മാ​കു​ക. കൂടാതെ വാ​ഹ​ന ഇ​ന്‍ഷു​റ​ന്‍സ് കൈ​മാ​റ്റ​വും പൂ​ര്‍ത്തി​യാ​ക്കിയിരിക്കണം. അം​ഗീ​കൃ​ത ക​മ്പ​നി​യി​ല്‍ ഇ​ന്‍ഷു​റ​ന്‍സ് ചെ​യ്യു​ക​യും വേ​ണം.

വാ​ഹ​ന​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന നേരത്തേ തന്നെ പൂ​ര്‍ത്തി​യാ​ക്കിയിരിക്കണം. അതേസമയം അ​ടി​സ്​​ഥാ​ന​ സേ​വ​ന​ങ്ങ​ൾ ഓ​ൺ​ലൈ​നാ​ക്കു​ക എ​ന്ന സ​ർ​ക്കാ​റി​ന്‍റെ പുതിയ ന​യ​പ്ര​കാ​ര​മാ​ണ്​ ഓൺലൈൻ സൗ​ക​ര്യം ആ​ർ.​ഒ.​പി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സിന്റെ https://idpsp.rop.gov.om/login.jsp?app=VehicleOwnershipTransfer എന്ന വെ​ബ്​സൈ​റ്റ് വഴി സേ​വ​നം ല​ഭ്യ​മാ​ണെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ട്രാ​ഫി​ക് അ​റി​യി​ച്ചു.

TAGGED:OmanVehicle ownership
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ശ്രേയസ്സിന്റെ ആരോഗ്യനിലയിൽ പുരോഗതി: ഐസിയുവിൽ നിന്നും മാറ്റി
  • മഹാഭാഗ്യം ഇന്ത്യക്കാരന്: യുഎഇ ലോട്ടറിയുടെ നൂറ് മില്യൺ ദിർഹം ഇന്ത്യക്കാരന്
  • മരം മുറിച്ചു, സ്‌റ്റേഡിയം പൊളിച്ചു; മന്ത്രിയുടെ കത്ത് പുറത്ത്, ജിസിഡിഎ അടിയന്തര യോഗം വിളിച്ചു
  • മുഖ്യമന്ത്രിയുടെ ചർച്ച പരാജയം: കടുപ്പിച്ച് സിപിഐ, മന്ത്രിസഭായോഗം ബഹിഷ്കരിക്കും
  • ആന്റോ അഗസ്റ്റിൻ കലൂർ സ്റ്റേഡിയത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികൾ ദുരൂഹമെന്ന് ഹൈബി ഈഡൻ

You Might Also Like

News

ബഹ്‌റൈൻ തെരഞ്ഞെടുപ്പ്: വോട്ടർപട്ടിക പരിശോധിക്കാനുള്ള അവസാന ദിവസം ഇന്ന്

September 21, 2022
News

ഗസയില്‍ താത്കാലിക വെടിനിര്‍ത്തലിന് ഇസ്രയേല്‍-ഹമാസ് ധാരണ; അംഗീകാരം ഖത്തറിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍

November 22, 2023
News

ബലാത്സം​ഗക്കേസ്; നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

November 19, 2024
News

അവസരം കിട്ടാത്തവരും ആരോപണവുമായി മുന്നോട്ട് വരുമെന്ന് മണിയൻ പിളള രാജു

August 26, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?