EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കൈക്കൂലിയും കള്ളപ്പണം വെളുപ്പിക്കലും; സൗദിയിൽ 160 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > കൈക്കൂലിയും കള്ളപ്പണം വെളുപ്പിക്കലും; സൗദിയിൽ 160 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ
Diaspora

കൈക്കൂലിയും കള്ളപ്പണം വെളുപ്പിക്കലും; സൗദിയിൽ 160 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

Web Desk
Last updated: June 5, 2026 5:34 PM
Web Desk
Published: June 5, 2026
Share

റിയാദ്: സൗദി അറേബ്യയിൽ അഴിമതിക്കെതിരെയുള്ള നടപടികൾ ശക്തമാക്കി അഴിമതി വിരുദ്ധ അതോറിറ്റി (നസഹ). ഇക്കഴിഞ്ഞ മേയ് മാസത്തിൽ രാജ്യമുടനീളം നടത്തിയ വിപുലമായ പരിശോധനകളെത്തുടർന്ന് വിവിധ സർക്കാർ മന്ത്രാലയങ്ങളിലെ 160 ഉദ്യോഗസ്ഥരെ അതോറിറ്റി അറസ്റ്റ് ചെയ്തു. ഹജ്ജ് സീസണിെൻറ ഭാഗമായി പുണ്യസ്ഥലങ്ങളിലും തീർഥാടകർക്കുള്ള വിവിധ സേവന സൗകര്യങ്ങൾ നൽകുന്ന മേഖലകളിലുമായി പതിനയ്യായിരത്തോളം പ്രത്യേക പരിശോധനകളാണ് നസഹ നടത്തിയത്. ഇതിന് പുറമേ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 2,365 തരം പരിശോധനാ പര്യടനങ്ങളും അതോറിറ്റി പൂർത്തിയാക്കി.

വ്യാപകമായ ഈ പരിശോധനകളുടെ അടിസ്ഥാനത്തിൽ 480 ജീവനക്കാർക്കെതിരെ നിലവിൽ തുടരന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ പ്രതികളിൽ ചിലരെ പിന്നീട് നിയമപരമായ ജാമ്യത്തിൽ വിട്ടയച്ചതായും അഴിമതി വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് തുടർനടപടികൾ സ്വീകരിക്കുന്നതെന്നും നസഹ വ്യക്തമാക്കി. ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ-ഗ്രാമകാര്യം, ഭവന നിർമാണം എന്നീ പ്രമുഖ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായവരിൽ ഭൂരിഭാഗവും. പ്രധാനമായും കൈക്കൂലി വാങ്ങൽ, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, പൊതുഫണ്ടുകളുടെ ദുർവിനിയോഗം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

TAGGED:corruptionRiyadhSaudisaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 18-20 മണിക്കൂർ നീളുന്ന ജോലി, പുലർച്ചെ 4 മണിക്ക് ഫോൺ കോളുകൾ: മുഖ്യമന്ത്രി വിജയ്‌യുടെ പ്രവർത്തന ശൈലി വെളിപ്പെടുത്തി മന്ത്രി
  • ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്; മുൻ പാക് പ്രധാനമന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്ക
  • ഇറാനുമായി ചർച്ചകൾ തുടരണമെന്ന് അമേരിക്കയോട് തുർക്കി, ചർച്ചയ്ക്ക് പിന്തുണയറിയിച്ച് എർദോഗൻ
  • യുഎഇയിൽ താപനില 49 ഡിഗ്രി വരെ ഉയരും, മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത
  • മെക്ക പ്രതിരോധ സഖ്യത്തെ സ്വാഗതം ചെയ്ത് ട്രംപ്

You Might Also Like

Diaspora

അബുദാബി മുസഫയിൽ ബഹുനിലക്കെട്ടിടത്തിൽ തീപിടുത്തം, ആളപായമില്ല

August 3, 2023
Diaspora

രൂപ തകർന്നു, ഒരു ദിർഹത്തിന് 22.63 രൂപ വിനിമയ നിരക്ക്, മുന്നേറ്റം തുടർന്ന് ഗൾഫ് കറൻസികൾ

August 16, 2023
Diaspora

സൗത്ത് കാര്‍ണിവല്‍ പുതുവത്സര ആഘോഷ പരിപാടികൾ നാളെ

December 30, 2025
Diaspora

വ്യാജ വിസ നിർമിക്കുന്നവർക്ക് മുന്നറിയിപ്പ്,10 വർഷം തടവ് ശിക്ഷ ലഭിച്ചേക്കാം

August 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?