EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘വൺ ബില്യൺ മീൽസ്​’: 20 ദിവസത്തിനുള്ളിൽ സമാഹരിച്ചത് 750 ദശലക്ഷം ദിർഹം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘വൺ ബില്യൺ മീൽസ്​’: 20 ദിവസത്തിനുള്ളിൽ സമാഹരിച്ചത് 750 ദശലക്ഷം ദിർഹം
News

‘വൺ ബില്യൺ മീൽസ്​’: 20 ദിവസത്തിനുള്ളിൽ സമാഹരിച്ചത് 750 ദശലക്ഷം ദിർഹം

Web News
Last updated: April 14, 2023 9:28 AM
Web News
Published: April 14, 2023
Share

യു.എ.ഇ വൈസ്​ പ്രസിഡന്റും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്​ മുഹമ്മദ്​ ബിൻ റാഷിദ്​ അൽ മക്​തൂം പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ്​’ പദ്ധതിയിലേക്ക്​ 20 ദിവസത്തിനുള്ളിൽ ലഭിച്ചത് 750 ദശലക്ഷം ദിർഹം. 120,000 സംഭാവകരിൽ നിന്നാണ് 750 ദശലക്ഷം ദിർഹം സമാഹരിച്ചത്.

കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയിൽ 50 രാജ്യങ്ങളിലേക്കാണ്​​ സഹായമെത്തിച്ചത്​. 2030ഓടെ പട്ടിണി തുടച്ച നീക്കാനുള്ള യു.എന്നിൻറെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ പ്രചോദനമാണ്​. പൊതു-സ്വകാര്യ മേഖലകളിലെ വ്യക്തികൾ, സ്ഥാപനങ്ങൾ, ബിസിനസുകൾ എന്നിവയുൾപ്പെടെ 1.2 ലക്ഷത്തിലധികം ദാതാക്കളിൽ നിന്നാണ് ഇത്രയും സംഭാവനകൾ ലഭിച്ചത്.

2020ൽ 10 മില്യൺ മീൽസ്​ പദ്ധതിയും 2021ൽ 100 മില്യൺ മീൽസ്​ കാമ്പയിനും നടപ്പാക്കിയിരുന്നു​. ഇതെല്ലാം ജനങ്ങൾ ഏറ്റെടുത്തതോടെയാണ്​ കഴിഞ്ഞ വർഷം മുതൽ ശതകോടി ഭക്ഷണപൊതികൾ എന്ന പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്​​. സ്വകാര്യ സ്ഥാപനങ്ങളും വ്യക്​തികൾക്കും പദ്ധതിയിലേക്ക്​ സംഭാനകൾ നൽകാനാവും. ഭക്ഷണപൊതികളായും വൗച്ചറുകളായുമാണ്​ ആളുകളിലേക്ക്​ എത്തുക.10 ദിർഹമാണ്​ ഏറ്റവും കുറഞ്ഞ സംഭാവന തുക. 1billionmeals.ae എന്ന വെബ്​സൈറ്റ്​ വഴി തുക കൈമാറാം. അല്ലെങ്കിൽ എമിറേറ്റ്​സ്​ എൻ.ബി.ഡിയുടെ പ്രത്യേക ബാങ്ക്​ അക്കൗണ്ടിലേക്ക്​ പണം അയച്ചും സംഭാവന ചെയ്യാം.

TAGGED:1 Billion MealsEndowment campaignUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീയപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

Editoreal PlusNews

രാജ്ഞിയുടെ വിയോ​ഗം; കാനഡയിൽ സംഭവിക്കുന്ന മാറ്റങ്ങൾ

September 9, 2022
News

കഴക്കൂട്ടത്ത് നിന്നും കാണാതായ അസം സ്വദേശിനിയായ കുട്ടിയെ തിരിച്ചെത്തിക്കാൻ പൊലീസ് വിശാഖപട്ടണത്തേക്ക്

August 22, 2024
NewsSports

ഇന്ത്യ- ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം

January 18, 2023
News

ഛത്രപതി ശിവജിയുടെ പ്രതിമ തകർന്ന് വീണതിൽ തലകുമ്പിട്ട് മാപ്പ് ചോദിച്ച് മോദി

August 30, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?