തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. നാളെ വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്. ഈ സീസണിലെ ആദ്യ റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ റെഡ് അലർട്ട്. മറ്റന്നാൾ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്.
ഇടുക്കി, തൃശൂർ, എറണാകുളം, കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും മഞ്ഞ അലർട്ടും പുറപ്പെടുവിച്ചു. സംസ്ഥാനത്ത് മഴ ശക്തമാകുകയാണ്. കോട്ടയം അമ്മൻചേരിയിൽ കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര ഇടിഞ്ഞു വീണു. കാഞ്ഞിരംകാലയിൽ ബിനോയ് മാത്യുവിൻ്റെ വീടാണ് തകർന്നത്.
വീട്ടിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ബിനോയുടെ ഭാര്യ ടിനു , മക്കളായ എബിൾ , ബ്രയാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. വെളുപ്പിനെ ആണ് അപകടം. കോഴിക്കോട് നഗരത്തിൽ രാവിലെ ഉണ്ടായത് കനത്ത കാറ്റ്. രാവിലെ പത്ത് മണിയോടെയാണ് കാറ്റ് വീശിയത്. പലയിടങ്ങളിലും മരം കടപുഴകി വീണു. കിഡ്സൺ കോർണറിൽ എൽഐസി ഓഫീസിന് പിറകിലേക്ക് മരം വീണു.


