EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രവാസികൾക്ക് സന്തോഷവാർത്ത, കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യ എക്സ്‍പ്രസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രവാസികൾക്ക് സന്തോഷവാർത്ത, കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യ എക്സ്‍പ്രസ്
News

പ്രവാസികൾക്ക് സന്തോഷവാർത്ത, കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യ എക്സ്‍പ്രസ്

Web Desk
Last updated: June 26, 2026 4:22 PM
Web Desk
Published: June 26, 2026
Share

ദുബായ്: വടക്കുകിഴക്കൻ ഇന്ത്യയെയും പശ്ചിമേഷ്യയെയും തമ്മിൽ ബന്ധിപ്പിച്ച് ചരിത്രത്തിലാദ്യമായി നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. അസമിലെ ഗുവാഹത്തിയിൽ നിന്നും ദുബായ്, അബുദാബി എന്നീ നഗരങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ട് സർവീസ് നടത്തുക. ഓഗസ്റ്റ് മുതൽ ഈ സർവീസുകൾ ആരംഭിക്കുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.

ഗുവാഹത്തി-ദുബായ് സർവീസ് ഓഗസ്റ്റ് 4-നും, ഗുവാഹത്തി-അബുദാബി സർവീസ് ഓഗസ്റ്റ് 7-നും ആരംഭിക്കും. ഗുവാഹത്തിയിൽ നിന്ന് ദുബായിലേക്കും അബുദാബിയിലേക്കും എയർ ഇന്ത്യ നേരിട്ടുള്ള സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്.

പുതിയ റൂട്ടുകൾ ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തെ യുഎഇയുമായി ബന്ധിപ്പിക്കും. ഈ സർവീസുകൾ കൂടി ആരംഭിക്കുന്നതോടെ യുഎഇ, തായ്‌ലൻഡ്, സിംഗപ്പൂർ, ഭൂട്ടാൻ എന്നീ നാല് രാജ്യങ്ങളിലേക്ക് ഗുവാഹത്തിയിൽ നിന്ന് നേരിട്ടുള്ള അന്താരാഷ്ട്ര വിമാന സൗകര്യം ലഭ്യമാകും. ഇന്ത്യയുടെ കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർ അന്താരാഷ്ട്ര യാത്രകൾക്കായി ഇതുവരെ ഡൽഹി, കൊൽക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളിലെ കണക്റ്റിംഗ് ഫ്ലൈറ്റുകളെയാണ് ആശ്രയിച്ചിരുന്നത്. പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ ഈ ബുദ്ധിമുട്ടുകൾക്ക് വലിയൊരു പരിധി വരെ പരിഹാരമാകും.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

EntertainmentNews

മധുവിന് വേണ്ടി ആദ്യം ശബ്ദമുയർത്തിയത് മമ്മൂട്ടി, കുറിപ്പുമായി നടന്റെ പിആര്‍ഒ റോബര്‍ട്ട്

April 4, 2023
News

‘നെയ്മറേ…’ എന്ന കു​ഞ്ഞാന്റെ വിളികേട്ട് ഓടിയെത്തി നെയ്മർ 

December 7, 2022
News

‘രഞ്ജിത്ത് ഇടപെട്ടതിന് മതിയായ തെളിവില്ല’; ചലച്ചിത്ര പുരസ്‌കാര ക്രമക്കേട് ആരോപിച്ച ഹര്‍ജി തള്ളി ഡിവിഷന്‍ ബെഞ്ചും

August 16, 2023
News

മാവോയിസ്റ്റ് നേതാവ് വിക്രം ​ഗൗഡ കൊല്ലപ്പെട്ടു

November 19, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?