EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഖബറടക്കത്തിൽ പങ്കെടുത്ത് അമീർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഖബറടക്കത്തിൽ പങ്കെടുത്ത് അമീർ
Diaspora

ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഖബറടക്കത്തിൽ പങ്കെടുത്ത് അമീർ

Web Desk
Last updated: September 12, 2025 1:29 PM
Web Desk
Published: September 12, 2025
Share

ഹമാസ് പ്രവർത്തകരെ ലക്ഷ്യമിട്ട് നടത്തിയ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറ് പേരുടെ സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച ദോഹയിൽ നടന്നു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇമാം അബ്ദുൾ വഹാബ് പള്ളിയിൽ നടന്ന മയ്യിത്ത് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

അഞ്ച് പലസ്തീനികളുടെ മൃതദേഹങ്ങളും പലസ്തീൻ പതാകയിൽ പൊതിഞ്ഞാണ് പ്രാർത്ഥനയ്ക്ക് എത്തിച്ചത്. കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥൻ കോർപ്പറൽ ബദർ സാദ് മുഹമ്മദ് അൽ-ഹുമൈദി അൽ ദോസാരിയുടെ മൃതദേഹത്തിൽ ഖത്തർ പതാകയാണ് പുതപ്പിച്ചത്.

ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ വഹാബ് പള്ളിയിലെ ശവസംസ്കാരത്തിന് ശേഷം മിസൈമീർ ഖബർസ്ഥാനിൽഅടക്കം ചെയ്തുവെന്ന് ഖത്തർ അഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പള്ളിയിലേക്കുള്ള പ്രവേശന റോഡുകളിൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ച് അധികൃതർ സുരക്ഷ ശക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച, ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ദോഹയിൽ ആക്രമണം നടത്തിയെങ്കിലും, തങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ രക്ഷപ്പെട്ടതായും അഞ്ച് അംഗങ്ങൾ മരിച്ചതായും ഹമാസ് വ്യക്തമാക്കിയിരുന്നു. ഉന്നത ചർച്ചയിലെ പ്രതിനിധി ഖലീൽ അൽ-ഹയ്യയുടെ മകൻ ഹുമാം, അദ്ദേഹത്തിന്റെ ഓഫീസ് ഡയറക്ടർ ജിഹാദ് ലബാദ്, അംഗരക്ഷകരായ അഹമ്മദ് മംലൂക്ക്, അബ്ദുള്ള അബ്ദുൽവാഹദ്, മുമെൻ ഹസ്സൗൺ എന്നിവരാണ് മരണപ്പെട്ടതെന്നാണ് ഹമാസ് വൃത്തങ്ങൾ പറയുന്നു.

TAGGED:Dohaisrael
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

DiasporaNews

മിസ്, മിസിസ് കാനഡ മത്സരത്തിൽ 5 കീരീടങ്ങൾ സ്വന്തമാക്കി മലയാളികൾ

July 26, 2024
BusinessDiaspora

ഐപിൽ കാണാറുണ്ടോ ? എങ്കിൽ കൈനിറയെ സമ്മാനങ്ങൾ നേടാം, എബിസി കാർഗോ ഒരുക്കുന്നു ഐപിഎൽ ഫ്രീ ഹിറ്റ് പ്രെഡിക്ട് & വിൻ

May 10, 2024
Diaspora

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നൽകി ഷാർജ ഭരണാധികാരി

December 23, 2024
DiasporaEditoreal Plus

അടിമുടി മാറാനൊരുങ്ങി ദുബായ് നഗരത്തിന്‍റെ കാലചക്രമായ ദെയ്റ ക്ലോക്ക് ടവർ

May 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?