തൃശൂര്‍ കിള്ളിമംഗലത്ത് യുവാവ് ആള്‍ക്കൂട്ടാക്രമണത്തിന് ഇരയായതായി പരാതി. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. മോഷണക്കുറ്റം ആരോപിച്ചാണ് വെട്ടിക്കാട്ടിരി സ്വദേശി സന്തോഷിനെ ക്രൂരമായി ആക്രമിച്ചത്. യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കിള്ളിമംഗലം പ്ലാക്കല്‍ പീടികയില്‍ അബാസിന്റെ വീട്ടില്‍ നിന്ന് തുടര്‍ച്ചയായി അടക്ക മോഷണം പോയിരുന്നു. അടക്കമൊത്തവ്യാപാരിയാണ് അബ്ബാസ്. കുറച്ചു ദിവസമായി ഇവര്‍ സിസിടിവി വെച്ച് നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് സന്തോഷിനെ തടഞ്ഞുവെച്ച് നാട്ടുകാരും അബ്ബാസിന്റെ വീട്ടുകാരും മര്‍ദ്ദിച്ചതെന്നാണ് വിവരം.
സന്തോഷിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സന്തോഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.