EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പുതുവ‍ർഷം ആദ്യം കിരിബാത്തി ദ്വീപിൽ, കേരളത്തിലെ ബാറുകൾ രാത്രി 12 വരെ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പുതുവ‍ർഷം ആദ്യം കിരിബാത്തി ദ്വീപിൽ, കേരളത്തിലെ ബാറുകൾ രാത്രി 12 വരെ
News

പുതുവ‍ർഷം ആദ്യം കിരിബാത്തി ദ്വീപിൽ, കേരളത്തിലെ ബാറുകൾ രാത്രി 12 വരെ

Web Desk
Last updated: December 31, 2025 12:12 PM
Web Desk
Published: December 31, 2025
Share

 

തിരുവനന്തപുരം: പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി ലോകം. പസഫിക് സമുദ്രത്തിലെ കിരിബത്തി ദ്വീപിലാണ് 2026 ആദ്യമെത്തുക. ഓസ്ട്രേലിയയുടെ കിഴക്കായിട്ടാണ് കിരിബത്തി സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ സമയം മൂന്ന് മണിയോടെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിൽ ന്യൂസിലാൻഡിലും ഓസ്ട്രേലിയയിലുമാണ് പിന്നാലെ പുതുവ‍ർഷം എത്തുക.

അതേസമയം കേരളത്തിലും വിപുലമായ ക്രമീകരണങ്ങളാണ് പുതുവ‍ർഷ ആഘോഷങ്ങൾക്കായി ഒരുക്കിയത്. ആയിരക്കണക്കിന് വിനോദസഞ്ചാരികൾ പുതുവ‍ർഷ ആഘോഷങ്ങൾക്കായി കേരളത്തിൽ എത്തിക്കഴിഞ്ഞു. പലയിടങ്ങളിലും ഗതാഗത നിയന്ത്രണവും ഉണ്ട്. തലസ്ഥാനത്ത് കോവളം, വർക്കല, കൊച്ചി, കോഴിക്കോട് ബീച്ചുകൾ മുതൽ നഗരത്തിലെ ആഢംബര ഹോട്ടലുകൾ വരെ നീളുന്ന ആഘോഷ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

ഫോർട്ട് കൊച്ചിയിലെ പുതുവത്സരാഘോഷത്തിന് സമാനമായി ഇത്തവണ വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ പാപ്പാഞ്ഞിയെ കത്തിക്കും. ഇതിനായി 10 കലാകാരന്മാർ ചേർന്ന് 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെയാണ് തയ്യാറാക്കിയിട്ടുള്ളത്. പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി കർശനമായ ഗതാഗത ക്രമീകരണങ്ങളും നഗരത്തിൽ ഒരുക്കിയിട്ടുണ്ട്. കണ്ണൂർ പയ്യാമ്പലം ബീച്ചിൽ വൈകുന്നേരം 6 മണി മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിൽ കാർണിവൽ ആഘോഷങ്ങൾക്ക് സുരക്ഷ ഒരുക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. ഉച്ചക്ക് 2 മണി മുതൽ ഫോർട്ട്‌ കൊച്ചിയിലേക്ക് വാഹനങ്ങൾ കടത്തി വിടില്ല. റെഡ് സോണിൽ ഡ്രോൺ ഉപയോഗിച്ചാൽ നടപടി എടുക്കുമെന്നും കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.

അതേസമയം, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇന്ന് ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ‍ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ സാധാരണ പ്രവർത്തന സമയം. ബാർ ഹോട്ടൽ ഉടമകളുടെ ആവശ്യത്തെ തുടർന്നാണ് സർക്കാർ ഒരു മണിക്കൂർ സമയം നീട്ടി ഉത്തരവ് ഇറക്കിയത്.

 

TAGGED:2026new yearNew year Celebration
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി, വിദ്യാഭ്യാസമില്ലെങ്കിൽ സുപ്രധാന വകുപ്പ് വേണം
  • സതീശനായി മുസ്ലീംലീ​ഗ് രം​ഗത്ത്, ലീ​ഗിനെതിരെ മാത്യു കുഴൽനാടൻ
  • ടിവികെയെ ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത: വിജയ്ക്ക് പിന്തുണയുമായി 35 എംഎൽഎമാർ
  • പെട്ടിതുറക്കുന്നു, വിധിയറിയാൻ വെമ്പി കേരളം, തമിഴ്നാട്ടിലും ബം​ഗാളിലും അസ്സമിലും വോട്ടെണ്ണൽ
  • പ്രവാസികൾക്ക് ആശ്വാസമായി എബിസി കാർഗോയുടെ ഈദ് സ്പെഷ്യൽ സർവീസ്

You Might Also Like

News

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവ്, അഞ്ച് ലക്ഷം വരെ പിഴ; ഓര്‍ഡിനന്‍സിന് അംഗീകാരം

May 17, 2023
News

സൗദിയിൽ മസ്ജിദുന്നബവിയുടെ മുറ്റത്ത് ഗർഭിണിയ്ക്ക് സുഖപ്രസവം

November 26, 2022
News

24 hr മഴ അറബികടലിൽ ‘അസ്ന’ ചുഴലിക്കാറ്റ് ? കേരളത്തിൽ മഴ കൂടുതൽ ശക്തമാവും

August 30, 2024
News

എരഞ്ഞോളി ബോംബ് സ്ഫോടനം മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

June 19, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?