ലോക ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒമാന് മൂന്നാം സ്ഥാനം. അറബ് രാജ്യങ്ങളുടെ പട്ടികയിൽ സുൽത്താനേറ്റ് മൂന്നാം സ്ഥാനത്താണുള്ളത്. അറബ് രാജ്യങ്ങളിൽ യു എ ഇയ്ക്കാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം ഖത്തറിനാണ്. ബ്രിട്ടീഷ് മാസികയായ ‘ദ എക്കണോമിസ്റ്റിൽ 2022 ലെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിലാണ് ഇക്കാര്യം വെളുപ്പെടുത്തിയിരിക്കുന്നത്. അതേസമയം ആഗോളാടിസ്ഥാനത്തിൽ ഒമാൻ 35 ആം സ്ഥാനത്താണ്.
കഴിഞ്ഞ വർഷം ഒമാൻ 30 ആം സ്ഥാനത്തായിരുന്നു. ആഗോളതലത്തിൽ ഫിൻലൻഡാണ് ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. അയർലൻഡ്, നോർവേ, നെതർലൻഡ്സ്, എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങൾ കരസ്തമാക്കിയത്. അതേസമയം 113 രാജ്യങ്ങളെയാണ് റിപ്പോർട്ടിനായി പരിഗണിച്ചത്. ഇവയിൽ ഭക്ഷ്യ സുരക്ഷ, ലഭ്യത, ഗുണനിലവാരം, സുസ്ഥിരത എന്നീ മനദണ്ഡങ്ങൾക്കടിസ്ഥാനമായാണ് സൂചിക തയ്യാറാക്കിയത്. എന്നാൽ ആഗോള ഭക്ഷ്യ പരിസ്ഥിതി മോശം അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് ആഗോള ഭക്ഷ്യ സുരക്ഷ സൂചിക വ്യക്തമാക്കുന്നു.