EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം; ബ്രസീലും അര്‍ജന്റീനയും കളത്തില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം; ബ്രസീലും അര്‍ജന്റീനയും കളത്തില്‍
News

ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം; ബ്രസീലും അര്‍ജന്റീനയും കളത്തില്‍

News Desk
Last updated: December 9, 2022 3:54 AM
News Desk
Published: December 9, 2022
Share

ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആരാധകരുടെ പ്രിയ ടീമുകളായ ബ്രസീലും അർജന്റീനയും ആദ്യദിനം കളത്തിലിറങ്ങുന്നുണ്ട്. ഇന്ന് രാത്രി 8.30ന് എഡ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ ബ്രസീല്‍-ക്രൊയേഷ്യ മത്സരത്തോടെ ക്വാര്‍ട്ടര്‍ പോരാട്ടം തുടങ്ങും. രാത്രി 12.30ന് അര്‍ജന്റീന നെതര്‍ലന്‍ഡ്സിനെ നേരിടും. ശനി രാത്രി 8.30ന് പോര്‍ച്ചുഗല്‍-മോറോക്കോ, രാത്രി 12.30ന് ഇംഗ്ലണ്ട്-ഫ്രാന്‍സ് മത്സരങ്ങളും നടക്കും.

ആറാം കിരീടം ലക്ഷ്യം വെയ്ക്കുന്ന ബ്രസീലിന് നിര്‍ണായക ചുവടുവയ്പ്പാണ് ഇന്നത്തെ പോരാട്ടം. കഴിഞ്ഞ നാല് ലോകകപ്പുകളില്‍ മൂന്നിലും ബ്രസീല്‍ ക്വാര്‍ട്ടറില്‍ പുറത്തായി. 2014ല്‍ സെമിയിലും 2006, 2010, 2018 ലോകകപ്പുകളില്‍ ക്വാര്‍ട്ടറിലുമാണ് ബ്രസീല്‍ വീണത്. എന്നാൽ നിലവിലെ റണ്ണറപ്പായ ക്രൊയേഷ്യ ലൂകാ മോഡ്രിച്ചിലൂടെ മുന്നേറ്റത്തിന് കുതിക്കുകയാണ്. ദെയാന്‍ ലോവ്റന്‍, ഇവാന്‍ പെരിസിച്ച് എന്നീ പരിചയസമ്പന്നരും ടീമിനുണ്ട്.

തോൽ‌വിയിൽ നിന്നും തിരിച്ചെത്തിയ ആവേശത്തിലാണ് അര്‍ജന്റീന ആദ്യ ക്വാര്‍ട്ടര്‍ പോരിനിറങ്ങുന്നത്. നായകന്‍ ലയണല്‍ മെസി മികച്ച ഫോമിലേക്ക് ഉയര്‍ന്നതും ആരാധകര്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതുവരെ തോല്‍വിയറിയാതെ എത്തുന്ന നെതര്‍ലന്‍ഡ്‌സ് അർജന്റീനക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നത് ഉറപ്പാണ്. അതേസമയം റോഡ്രിഗോ ഡി പോളിന്റെയും ഏഞ്ചല്‍ ഡി മരിയയുടെയും പരുക്കുകള്‍ അർജന്റീന ആരാധകർക്കിടയിൽ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

TAGGED:Qatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

ബാറോസ് എന്നു വരും? മോഹൻലാൽ പറയുന്നു

September 4, 2022
DiasporaNewsUncategorized

ഇന്ത്യക്കാരൻ ഫറാസ് ഖാലിദിന് സൗദി പൗരത്വം;നംഷിയുടെ സഹസ്ഥാപകനും നൂണിൻറെ സിഇഒയുമാണ്

July 6, 2024
EntertainmentNews

സൗത്ത് ഇന്ത്യയിലെ കൂറ്റൻ മോഡുലാര്‍ ഷൂട്ടിങ് ഫ്‌ളോര്‍ ജയസൂര്യയുടെ കത്തനാരിനു വേണ്ടി ഒരുങ്ങുന്നു

November 29, 2022
News

സ്വവര്‍ഗ വിവാഹം വിഡ്ഢിത്തമല്ല; നിയമസാധുത തേടിയുള്ള വിധിയില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

October 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?