EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഫോണെടുത്താൽ ഇനി ഹലോ അല്ല, വന്ദേമാതരം; സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശവുമായി സർക്കാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഫോണെടുത്താൽ ഇനി ഹലോ അല്ല, വന്ദേമാതരം; സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശവുമായി സർക്കാർ
News

ഫോണെടുത്താൽ ഇനി ഹലോ അല്ല, വന്ദേമാതരം; സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശവുമായി സർക്കാർ

News Desk
Last updated: October 2, 2022 12:35 PM
News Desk
Published: October 2, 2022
Share

ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഹലോയ്ക്ക് പകരമായി ഇനി വന്ദേമാതരം എന്ന് പറയണം. സർക്കാരുദ്യോഗസ്ഥർക്ക് നിര്‍ദേശവുമായി മഹാരാഷ്ട്ര സര്‍ക്കാരാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഇനി മുതൽ എല്ലാ ഫോണ്‍ സംഭാഷണങ്ങളും വന്ദേമാതരം പറഞ്ഞുകൊണ്ട് ആരംഭിക്കണമെന്ന് സർക്കാർ ഉത്തരവിട്ടു. എല്ലാ വകുപ്പ് തലവന്മാരും പുതിയ രീതിയെ പ്രോത്സാഹിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഈ നിർദേശം അടിച്ചേല്‍പ്പിക്കുകയല്ല മറിച്ച് ഇത്തരമൊരു ശീലം പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് മഹാരാഷ്ട സര്‍ക്കാർ പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമല്ല, സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരും പുതിയ നിർദേശം പാലിക്കണം. ഇത് സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഗവണ്‍മെന്റ് റെസല്യൂഷന്‍ പറയുന്നു. അതേസമയം ഗാന്ധി ജയന്തി ദിനമായ ഇന്നുമുതലാണ് സംസ്ഥാനമെമ്പാടും പുതിയ മാറ്റത്തിനായുള്ള ക്യാംപെയ്ന്‍ ആരംഭിക്കുന്നത്.

ഹലോ പറയുന്നത് പാശ്ചാത്യസംസ്‌കാരത്തിന്റെ ഭാഗമാണ്. വന്ദേ മാതരമെന്നാല്‍ മാതാവിന് മുന്നില്‍ പ്രണമിക്കുക എന്നാണ് അര്‍ഥം. ഇത്തരമൊരു സംസ്‌കാരം സംസ്ഥാനമാകെ വളര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സുധിര്‍ മുംഗന്തിവാര്‍ പറഞ്ഞു. വാര്‍ധയില്‍ വച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം മുംഗന്തിവാറാണ് ക്യാംപെയ്‌ന് തുടക്കം കുറിച്ചത്.

TAGGED:Vande Mataram
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

നാല് മാസത്തിനിടെ മൂന്നാമത്തെ അറസ്റ്റ്; തെരഞ്ഞെടുപ്പ് അട്ടിമറിക്കേസില്‍ കുറ്റം നിഷേധിച്ച് ട്രംപ്

August 4, 2023
News

ലീഗല്‍ നോട്ടീസ് അയച്ചത് ആരാണെന്ന് അറിയില്ല; ആരോപണങ്ങള്‍ പിന്‍വലിച്ച് ബൊമ്മനും ബെല്ലിയും

August 8, 2023
NewsSports

ആഭ്യന്തര ക്രിക്കറ്റ്‌ സീസൺ വേദികൾ പ്രഖ്യാപിച്ചു 

September 6, 2022
DiasporaNews

യുഎഇയിലെ പ്രമുഖ ഇന്ത്യൻ വ്യവസായി മുകേഷ് മിക്കി ജഗ്‍താനി അന്തരിച്ചു

May 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?