ഡൽഹി തെരുവിലെ ഒരു ഭിക്ഷക്കാരന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുന്നത്. എൻ ടി ടി വി സിടി ഒ യും സി പി ഒ യുമായ കവാൽജിത്ത് സിങ് ബേദിയാണ് ചിത്രം തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്.
കറുത്ത ടി ഷർട്ടും പാന്റ്സുമണിഞ്ഞ് കറുത്ത കൂളിംഗ് ഗ്ലാസും വച്ച് ക്രച്ചസിന്റെ സഹായത്തോടെ ട്രാഫിക്കിൽ നടന്നു നീങ്ങുന്ന ഒരാളുടെ ചിത്രമാണിത്. ഇതിനോടകം തന്നെ 20,000 ത്തിൽ പരം ലൈക്കുകളാണ് ചിത്രത്തിന് കിട്ടിയിരിക്കുന്നത്. നിരവധി കമന്റുകളും ഉണ്ട്. പല സെലിബ്രിറ്റികളും ചിത്രം പങ്കുവച്ചിട്ടുമുണ്ട്. റിത്വിക് റോഷനെപോലെയും ആദിത്യ റോയ് കപൂറിനെപോലെയും പുഷ്പ സിനിമയിലെ അല്ലു അർജുനെ പോലെയും ഒക്കെ സമയമുണ്ടെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
ഇത് ഒരിക്കലും ഒരു ഭിക്ഷക്കാരൻ ആയിരിക്കാൻ സാധ്യതയില്ല, ഇത് ഒരു മോഡൽ തന്നെയാണ് എന്ന് പലരും പറഞ്ഞെങ്കിലും അയാൾ ഭിക്ഷ യാജിക്കുന്ന വിഡിയോയും ബേദി പങ്കുവച്ചതോടെ എല്ലാവരും ഞെട്ടിയിരിക്കുകയാണ്. പലരും തങ്ങളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.