EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പാൻ ഇന്ത്യൻ ചിത്രവുമായി മൈത്രി മൂവി മേക്കേഴ്സ്: വിജയ്‌ ദേവരക്കൊണ്ട, രാഹുല്‍ സംകൃത്യന്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > പാൻ ഇന്ത്യൻ ചിത്രവുമായി മൈത്രി മൂവി മേക്കേഴ്സ്: വിജയ്‌ ദേവരക്കൊണ്ട, രാഹുല്‍ സംകൃത്യന്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങൾ
Entertainment

പാൻ ഇന്ത്യൻ ചിത്രവുമായി മൈത്രി മൂവി മേക്കേഴ്സ്: വിജയ്‌ ദേവരക്കൊണ്ട, രാഹുല്‍ സംകൃത്യന്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങൾ

Web Desk
Last updated: May 10, 2024 8:06 PM
Web Desk
Published: May 10, 2024
Share

യുവ സംവിധായകനായ രാഹുല്‍ സംകൃത്യനും മൈത്രി മൂവി മേക്കേഴ്സിനും ഒപ്പം വിജയ്‌ ദേവരക്കൊണ്ടയുടെ പുതിയ ചിത്രം ഒരുങ്ങുന്നു. വിഡി14 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം വിജയ്‌ ദേവരക്കൊണ്ടയുടെ ജന്മദിനമായ ഇന്നാണ് പ്രഖ്യാപിക്കപ്പെട്ടത്. ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം ഒരു കണ്‍സെപറ്റ് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി.

‘ശപിക്കപ്പെട്ട ഒരു നാടിന്റെ ചരിത്രം’ എന്ന അടിക്കുറിപ്പോടെ മഹാവ്യാധി നേരിടേണ്ടിവന്ന ഒരു നാടിന്റെ പശ്ചാത്തലത്തില്‍ ഒരു യോദ്ധാവിന്റെ ശില്പത്തെ പോസ്റ്ററില്‍ കാണാനാകും. 1854-78 കാലഘട്ടത്തില്‍ ജീവിച്ച ഒരു പോരാളിയുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത് എന്നാണു സൂചന.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ചരിത്രത്തില്‍ ഇടംനേടാന്‍ സാധിക്കാതെ പോയ ചില ചരിത്രസംഭവങ്ങളാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം. വിജയ്‌ ദേവരക്കൊണ്ടയുടെ മുന്‍ ഹിറ്റ്‌ ചിത്രങ്ങള്‍ നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സ് ഈ ചിത്രവും വലിയ ബജറ്റിലാണ് ഒരുക്കുന്നത്. ഈ ചിത്രത്തിലൂടെ അവര്‍ക്ക് ദേവരക്കൊണ്ടയുമായി ഹാട്രിക്ക് വിജയം കരസ്ഥമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ടാക്സിവാല എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിനുശേഷം വിജയ്‌ ദേവരക്കൊണ്ടയും സംവിധായകന്‍ രാഹുലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ലഭ്യമാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പിആര്‍ഒ: ആതിര ദില്‍ജിത്ത്

TAGGED:Mythri movie makersRahul SankrityanVDVijay Deverkonda
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

EntertainmentNews

മകൾ മാൾട്ടിയുടെ മുഖം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര: നിക്കിൻ്റെ കാർബൺ കോപ്പിയെന്ന് ആരാധകർ

January 31, 2023
Entertainment

‘ബ്ലൈൻഡ് ഫോൾഡ്’, ഇന്ത്യയിലെ ആദ്യ ഓഡിയോ ചലച്ചിത്രം മലയാളത്തിൽ ഒരുങ്ങുന്നു

March 18, 2023
Entertainment

സൈമ ചലച്ചിത്ര പുരസ്കാരം ദുബായിൽ വച്ച് നടക്കും

July 7, 2023
Entertainment

സുധ കൊങ്ങര ചിത്രത്തിൽ ശിവകാർത്തികേയൻ, ഒപ്പം ജയം രവിയും

December 17, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?