EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ‍ർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ ഒന്നാം പ്രതി തോമസ് ഐസകെന്ന് വിഡി സതീശൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സ‍ർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ ഒന്നാം പ്രതി തോമസ് ഐസകെന്ന് വിഡി സതീശൻ
News

സ‍ർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ ഒന്നാം പ്രതി തോമസ് ഐസകെന്ന് വിഡി സതീശൻ

Web Desk
Last updated: September 18, 2023 2:36 PM
Web Desk
Published: September 18, 2023
Share

തിരുവനന്തപുരം: കേരള സർക്കാർ നിലവിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ ഒന്നാം പ്രതി മുൻ ധനമന്ത്രി തോമസ് ഐസക്കാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഐസക്കിൻ്റെ ഭരണകാലത്ത് വരുത്തി വച്ച ദുരന്തങ്ങളാണ് ഇന്ന് കേരള ഖജനാവ് കാലിയാക്കിയ മഹാദുരന്തത്തിലേക്ക് എത്തിച്ചെതന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.

ജിഎസ്ടി നടപ്പാക്കിയതിലടക്കം ഐസക്ക് വരുത്തി വീഴ്ചകൾ അന്നേ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അഴക്കൊഴമ്പൻ മറുപടി നൽകി അദ്ദേഹം അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി. കിഫ്ബിക്കും പെൻഷൻ ഫണ്ടിനും വേണ്ടി ബജറ്റിന് പുറത്തു നിന്നും കടമെടുത്തതിനെ ചോദ്യം ചെയ്തപ്പോഴും ഇതേ നിലപാടാണ് ഐസക്ക് സ്വീകരിച്ചെന്നും സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

വിഡി സതീശൻ നിയമസഭയിൽ നടത്തിയ പ്രസംഗം ബിജെപിയുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പ്രചരിപ്പിക്കുകയാണെന്നും കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയ കേന്ദ്രനയങ്ങൾ മറച്ചുവയ്കക്കാൻ യുഡിഎഫും ബിജെപിയും ഒന്നിച്ചു നിന്നു പ്രവർത്തിക്കുകയാണെന്നും നേരത്തെ മുൻധനമന്ത്രിയായ തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായിട്ടാണ് സതീശൻ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

വിഡി സതീശൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയെ കുറിച്ച് നിയമസഭയിലെ അടിയന്തിരപ്രമേയ ചർച്ചയിൽ സംസാരിക്കുമ്പോൾ തന്നെ തോമസ് ഐസക് പ്രതികരണവുമായി വരുമെന്ന് എനിക്കറിയാമായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. കാരണം ഈ ധനപ്രതിസന്ധി ഉണ്ടാക്കിയതിന്റെ ഒന്നാം പ്രതി തോമസ് ഐസക് തന്നെയാണ്. ഐസക്കിന്റെ കാലഘട്ടത്തിൽ വരുത്തിവച്ച ദുരന്തങ്ങളാണ് ഇന്ന് മഹാദുരന്തമായി മാറിയത്. നിയമസഭയിൽ ധനമന്ത്രി കെ.എം ബാലഗോപാലിന്റെ മറുപടി വളരെ ദുർബലമായിരുന്നെന്ന തോന്നലിൽ നിന്നാകണം മുൻ ധനകാര്യ മന്ത്രി പ്രതിപക്ഷത്തിനെതിരെ ഇപ്പോൾ കള്ളപ്രചരണവുമായി വന്നിരിക്കുന്നത്. ‌

സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തും കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളുമാണ് ധനപ്രതിസന്ധിക്ക് കാരണമെന്നാണ് പ്രതിപക്ഷം വാദിച്ചത്. നികുതി ഭരണ സംവിധാനത്തിലെ കാര്യക്ഷമതയില്ലായ്മയും ഐ.ജി.എസ്.ടി പിരിവിലെ പരാജയവും തുറന്നുകാട്ടി. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ നിർദ്ദേശ പ്രകാരം സംസ്ഥാനത്തിന്റെ വിഹിതത്തിൽ കുറവ് സംഭവിച്ചതിനെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ഇതിനായി സംയുക്ത പ്രക്ഷോഭം നടത്താൻ കോൺഗ്രസ് മുന്നിൽ തന്നെയുണ്ട്.

റവന്യു ഡെഫിസിറ്റ് ഗ്രാന്റ് സംബന്ധിച്ച് ആറാം സമ്മേളനത്തിൽ 24-08-2022 തീയതിയിലെ ചോദ്യം നമ്പർ 499 ൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എയ്ക്ക് ധനകാര്യ മന്ത്രി നൽകിയ ഉത്തരമാണ് ഞാൻ നിയമസഭയിൽ പ്രതിപാദിച്ചത്. കേരളത്തിനാണ് ഏറ്റവും കൂടുതൽ റവന്യു ഡെഫിസിറ്റ് ഗ്രാന്റ് ലഭിച്ചതെന്ന് ഈ ഉത്തരത്തിൽ മന്ത്രി പറയുന്നു. 53137 കോടി രൂപ അഞ്ച് വർഷമായി വീതിച്ച് നൽകിയപ്പോൾ (15323+ 19891+ 13174+ 4749 ) കഴിഞ്ഞ വർഷം കിട്ടിയ തുകയെക്കാൾ ഈ വർഷം കുറഞ്ഞുവെന്ന വിചിത്രവും ദുർബലവുമായ വാദമാണ് മുൻ ധനമന്ത്രിയായ അങ്ങും ഇപ്പോഴത്തെ ധനമന്ത്രിയായ ബാലഗോപാലും ഉന്നയിക്കുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്.

കിഫ്ബിയുടെ പേരിലും പെൻഷൻ ഫണ്ടിന്റെ പേരിലും ബജറ്റിന് പുറത്തെടുത്ത തുക കടമെടുപ്പിന്റെ പരിധിയിൽ വരുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയതാണ്. ദൗർഭാഗ്യവശാൽ അതൊന്നും പരിഗണിക്കാതെ ധനമന്ത്രിയായ അങ്ങ് മുന്നോട്ടു പോയി. പ്രതിപക്ഷം പറഞ്ഞ അതേകാര്യങ്ങൾ തന്നെ സി ആന്റ് എ.ജി റിപ്പോർട്ടിലും പറഞ്ഞത് അങ്ങയുടെ ഓർമ്മയിലുണ്ടാകുമല്ലോ? സി.എ.ജി റിപ്പോർട്ട് രേഖകളിൽ നിന്ന് നീക്കാൻ സഭയിൽ പ്രമേയം കൊണ്ടുവന്ന വിദ്വാനാണ് തോമസ് ഐസക്. ധനമന്ത്രി ബാലഗോപാലിനെ ഈ അവസ്ഥയിൽ എത്തിച്ചതിന് പ്രധാന കാരണക്കാരൻ മുൻഗാമിയായ തോമസ് ഐസക്കാണ്.

ഏറ്റവും വികലമായ രീതിയിലാണ് സംസ്ഥാനത്ത് ജി.എസ്.ടി നപ്പാക്കിയത്. നികുതി ഭരണ സംവിധാനം പുനഃസംഘടിപ്പിക്കാൻ തോമസ് ഐസക് ശ്രദ്ധിച്ചതേയില്ല. ഏറ്റവും കൂടുതൽ നികുതി വെട്ടിപ്പ് സംസ്ഥാനത്ത് നടന്നത് ഐസക്കിന്റെ കാലത്താണ്. അന്ന് നിയമസഭയിൽ ഇക്കാര്യം പറഞ്ഞപ്പോൾ കോമ്പൻസേഷൻ കിട്ടുമെന്ന് പറഞ്ഞ് അവഗണിക്കുകയാണ് ഐസക് ചെയ്തത്. കൂടി വന്നാൽ അഞ്ച് വർഷത്തേക്ക് മാത്രമെ കോമ്പൻസേഷൻ കിട്ടൂവെന്നും അതുകഴിഞ്ഞാൽ നികുതി വരുമാനം ഗണ്യമായി കുറയുമെന്നും അന്നേ ഞങ്ങൾ പറഞ്ഞതല്ലേ. നികുതി വെട്ടിപ്പുകാരുടെ പറുദീസയാക്കി സംസ്ഥാനത്തെ മാറ്റിയതിന് തോമസ് ഐസക്കിന് മുഖ്യപങ്കുണ്ട്.

യു.ഡി.എഫ് പുറത്തിറക്കിയ രണ്ട് ധവളപത്രങ്ങളിലും വരാനിരിക്കുന്ന അപകടത്തെ കുറിച്ച് കൃത്യമായി പറഞ്ഞിരുന്നു. അതെല്ലാം അവഗണിച്ച് മുന്നോട്ടു പോയതിന്റെ ദുരന്തഫലമാണ് സംസ്ഥാനം ഇപ്പോൾ അനുഭവിക്കുന്നത്. സംസ്ഥാന സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചാൽ ബി.ജെ.പിയുമായി ചേർത്ത് പറയുന്നത് സി.പി.എമ്മിന്റെ പതിവ് ശൈലിയാണ്. കാവി നിറമുള്ള ഫേസ്ബുക്ക് ക്യാപ്‌സ്യൂളിലൂടെ ഐസക്കും കൂട്ടുകാരും ആശ്വസിക്കുകയാണ്. ഉത്തരവാദിത്വത്തിൽ നിന്ന് മുൻധനമന്ത്രിയെന്ന നിലയിൽ അങ്ങേയ്ക്കും ഇപ്പോഴത്തെ ധനമന്ത്രിക്കും പിണറായി സർക്കാരിനും ഒഴിഞ്ഞ് മാറാനാകില്ല. ധനകാര്യ വിചാരണ തുടരുക തന്നെ ചെയ്യും.

തോമസ് ഐസക്കിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് 

കേരളത്തിന്റെ ധനപ്രതിസന്ധിക്കു കാരണം കേന്ദ്ര സർക്കാരിന്റെ കുത്തിത്തിരിപ്പാണ്. ഇതു മറച്ചുവയ്ക്കാൻ കള്ള പ്രചാരണവുമായിട്ട് യുഡിഎഫും ബിജെപിയും ഒരുമിച്ച് ഇറങ്ങിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശന്റെ അടിയന്തിരപ്രമേയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രചാരണം നൽകിയിട്ടുള്ളത് ബിജെപിയുടെ സോഷ്യൽ മീഡിയയാണ്. അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കേരളത്തോടു വിവേചനമില്ലെന്നും ഏറ്റവും ഉയർന്ന റവന്യു കമ്മി ഗ്രാന്റ് കേരളത്തിനാണു ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞ കാര്യമാണ്.
കേരളത്തിന് 53,000 കോടി രൂപ റവന്യു ഡെഫിസിറ്റ് ഗ്രാന്റ് കിട്ടി. ഇതു മറ്റെല്ലാ സംസ്ഥാനങ്ങളേക്കാൾ ഉയർന്നതാണ്. നികുതി വിഹിതം പോലെ ഇതും കേന്ദ്ര സർക്കാരിന്റെ എന്തെങ്കിലും ഔദാര്യമല്ല. ഫിനാൻസ് കമ്മീഷന്റെ തീർപ്പാണ്. കേന്ദ്ര സർക്കാരിന്റെ നിലപാട് ഇത്തരത്തിൽ സംസ്ഥാനങ്ങൾക്കൊന്നിനും റവന്യു കമ്മി നികത്താൻ പ്രത്യേക ഗ്രാന്റ് നൽകേണ്ടതില്ലായെന്നാണ്. 15-ാം ഫിനാൻസ് കമ്മീഷനു നൽകിയ പരിഗണനാ വിഷയങ്ങളിൽ ഏറ്റവും പ്രതിഷേധമുണ്ടാക്കിയ വിഷയം ഇതു സംബന്ധിച്ചായിരുന്നു. ഇനി റവന്യു ഡെഫിസിറ്റ് ഗ്രാന്റ് തുടരേണ്ടതുണ്ടോയെന്നു പരിശോധിക്കാൻ കേന്ദ്ര സർക്കാർ ഫിനാൻസ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച വാക്കുകൾ വായിക്കുന്ന ആർക്കും സന്ദേശം വളരെ വ്യക്തമായിരുന്നു. റ
വന്യു ഡെഫിസിറ്റ് ഗ്രാന്റ് തുടരേണ്ടതില്ല.
ഈ പരിഗണനാ വിഷയത്തിനെതിരെ പടനയിച്ചത് കേരള സർക്കാർ ആയിരുന്നു. 15-ാം ധനകാര്യ കമ്മീഷൻ 1971-ലെ ജനസംഖ്യയ്ക്കു പകരം 2011-ലെ ജനസംഖ്യ മാനദണ്ഡമായി സ്വീകരിച്ചതും വലിയ പ്രതിഷേധം ഉയർത്തിയ മറ്റൊരു വിഷയമായിരുന്നു. 15-ാം ധനകാര്യ കമ്മീഷനിലെ പരിഗണനാ വിഷയങ്ങളിൽ പ്രകടമായിരുന്ന ഫെഡറൽ വിരുദ്ധ ചിന്താഗതികൾക്കെതിരെ കേരള സർക്കാർ മുൻകൈയെടുത്ത് തിരുവനന്തപുരം, പുതുശേരി, വിജയവാഡ, ഡൽഹി എന്നിവിടങ്ങളിൽ സെമിനാറുകൾ സംഘടിപ്പിച്ചു. കോൺഗ്രസ് ധനമന്ത്രിമാരും ഈ സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്. ഇതു സംബന്ധിച്ച് അന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായും കേന്ദ്രത്തിലെ കോൺഗ്രസ് നേതാക്കളുമായും പലവട്ടം സംസാരിച്ചിട്ടുണ്ട്. ഡൽഹിയിലെ സെമിനാർ ഉദ്ഘാടനം ചെയ്തത് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ആയിരുന്നു.
തമിഴ്നാട്ടിൽ ജനസംഖ്യാ മാനദണ്ഡത്തിൽ വരുത്തിയ മാറ്റം വലിയ രാഷ്ട്രീയ പ്രശ്നമായി. അങ്ങനെയാണ് ഒരു ഒത്തുതീർപ്പെന്ന നിലയിൽ റവന്യു കമ്മി നികത്താനുള്ള ഗ്രാന്റ് പുനസ്ഥാപിച്ചത്. കേരളത്തിന് 53,000 കോടി രൂപ അനുവദിച്ചെങ്കിലും അതിന്റെ പകുതി ആദ്യവർഷവും പിന്നീടുള്ള രണ്ട് വർഷങ്ങളിൽ കുത്തനെ കുറഞ്ഞ് നാലാം വർഷംകൊണ്ട് ഇല്ലാതാകുന്ന ശുപാർശയാണ് ഫിനാൻസ് കമ്മീഷൻ സമർപ്പിച്ചത്. അങ്ങനെ 2023-ൽ കേരളത്തിന് ഈ ഗ്രാന്റ് ലഭിക്കുന്നത് അവസാനിച്ചു. അപ്പോഴാണ് ശ്രീ. വി.ഡി. സതീശൻ മൂന്നുവർഷം മുമ്പു ലഭിച്ച ഗ്രാന്റിന്റെ കണക്കുമായി വരുന്നത്!
ശ്രീ. വി.ഡി. സതീശൻ ഉത്തരം പറയേണ്ടുന്ന ചോദ്യങ്ങൾ ഇവയാണ് – റവന്യു കമ്മി ഗ്രാന്റ് ഇപ്പോൾ കേരളത്തിനു ലഭിക്കുന്നുണ്ടോ? 2022-ൽ കേന്ദ്രത്തിൽ നിന്നും ലഭിച്ചതിനേക്കാൾ കുറഞ്ഞ സഹായമല്ലേ 2023-ൽ ലഭിച്ചത്? അതിനേക്കാൾ കുറവല്ലേ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്? സംസ്ഥാനത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് 5500 കോടി രൂപ കുടിശികയായി ലഭിക്കാനില്ലേ? ഇതെങ്കിലും വാങ്ങുന്നതിന് കേരള സർക്കാരിനോടൊപ്പം നിലപാട് എടുത്തുകൂടേ?

TAGGED:Thomas Issacvd satheesan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

തിരുവനന്തപുരം വിമാനത്താവളത്തിലെ വേനൽക്കാല ഷെഡ്യൂൾ പ്രഖ്യാപിച്ചു

March 23, 2023
News

തൃശൂർ പൂരം കലക്കൽ;ADGPയുടെ റിപ്പോർട്ട് തളളി സർക്കാർ

September 26, 2024
NewsReal Talk

ആക്രി വിൽക്കാൻ ഇനി സ്ക്രാപ്പി മതി

August 7, 2022
News

ഇന്ത്യ എനർജി വീക്ക് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കർണാടകയിൽ

February 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?