EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വടകര എൻ‌.ആർ‌.ഐ. പ്രവാസോത്സവം നവംബർ രണ്ടിന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > വടകര എൻ‌.ആർ‌.ഐ. പ്രവാസോത്സവം നവംബർ രണ്ടിന്
Diaspora

വടകര എൻ‌.ആർ‌.ഐ. പ്രവാസോത്സവം നവംബർ രണ്ടിന്

Web Desk
Last updated: October 31, 2025 10:02 PM
Web Desk
Published: October 31, 2025
Share

പ്രമുഖ കാമറ നിർമ്മാതാക്കളായ നിക്കോൺ Z സിനിമാ നിരയിലെ ഏറ്റവും പുതിയ നിക്കോൺ ZR മിഡിൽ ഈസ്റ്റ് വിപണിയിൽ അവതരിപ്പിച്ചു. ദുബായിൽ ദേര സിറ്റി സെന്ററിലെ VOX സിനിമാസിൽ സംഘടിപ്പിച്ച റെഡ്-കാർപെറ്റ് സിനിമാ പ്രീമിയറിലാണ് നിക്കോൺ മിഡിൽ ഈസ്റ്റ് & ആഫ്രിക്ക നിക്കോൺ ZR അനാച്ഛാദനം ചെയ്തത്.

റെഡ് ഡിജിറ്റൽ സിനിമയുമായുള്ള സഹകരണത്തിലൂടെയാണ് നിക്കോൺ ZR ഒരുക്കിയിട്ടുള്ളത്. നിക്കോൺ ഇസഡ് ആർ പ്രീമിയർ” എന്ന ഈ പുതിയ ക്യാമറ കോപാംക്ട് സിനിമാ നിർമ്മാണത്തിൽ സാധ്യതകളുടെ പുതിയൊരു ലോകമാണ് തുറന്നിടുന്നത്. ചടങ്ങിൽ നിക്കോൺ ഇസഡ് ആറിൽ പൂർണ്ണമായും ചിത്രീകരിച്ച ഹ്രസ്വചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടന്നു. ജിസിസിയിൽ നിന്നും ക്ഷണക്കിപ്പെട്ട മാധ്യമ പ്രവർത്തകർ, ഫോട്ടോഗ്രാഫർമാർ, വീഡിയോഗ്രാഫർമാർ, പാർട്ണർമാർ , ക്രിയേറ്റേഴ്സ് എന്നിവർ ഒത്തു ചേർന്നു. ചലച്ചിത്രനിർമ്മാണ രംഗത്ത് ഒരു പുതിയ അധ്യായമാണ് നിക്കോൺ സർ വരുന്നതോടെ ആരംഭിക്കുന്നത് കമ്പനി പ്രതിനിധികൾ പറയുന്നു.

റെഡുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത നിക്കോണിന്റെ പ്രത്യേക R3D NE RAW റെക്കോർഡിംഗ് ഫോർമാറ്റ് ഉപയോഗിച്ച്, ZR പരമാവധി 6K/59.94p റെക്കോർഡിംഗ്, 15+ സ്റ്റോപ്പുകളുടെ ഡൈനാമിക് റേഞ്ച്, കൂടാതെ ഡ്യുവൽ ബേസ് ISO 800, 6400 എന്നിവയിലൂടെ ഏത് ലൈറ്റിലും ചിത്രങ്ങൾക്ക് മികച്ച ഗുണനിലവാരം നൽകുന്നു. 32-ബിറ്റ് ഫ്ലോട്ട് ഓഡിയോ റെക്കോർഡിംഗ് സൗകര്യമുള്ള ലോകത്തിലെ ആദ്യ ഇന്റർചേഞ്ചബിൾ ലെൻസ് ഫുൾ-ഫ്രെയിം ക്യാമറയെന്ന വിശേഷണവും നിക്കോൺ ZR -നുണ്ട്.

OZO Audio സിസ്റ്റം വഴിയാണ് നിക്കോൺ ZR പ്രൊഫഷണൽ നിലവാരത്തിലുള്ള ശബ്ദം പകർത്തുന്നത്. ഇതിന് കൂട്ടായി അധുനിക വിഷയ-തിരിച്ചറിയൽ ഓട്ടോഫോകസ് (AF), ഉയർന്ന പ്രകാശനമുള്ള 4.0-ഇഞ്ച് DCI-P3 മോണിറ്റർ, കൂടാതെ 540 ഗ്രാം ഭാരമുള്ള കോംപാക്ട് ബോഡി എന്നിവയും ചേരുമ്പോൾ , സിനിമാട്ടൊഗ്രാഫി രംഗത്തെ ശക്തമായ സാന്നിധ്യമാവുകയാണ് നിക്കോൺ ZR .

നിക്കോൺ ZR വീഡിയോഗ്രഫി രംഗത്ത് ഒരു വൻ ചുവടുവയ്പാണ് എന്ന് ലോഞ്ച് ചടങ്ങിൽ സംബന്ധിച്ച നിക്കോൺ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക മാനേജിംഗ് ഡയറക്ടർ നരേന്ദ്ര മേനോൻ പറഞ്ഞു. നിക്കോണിന്റെ ദീർഘകാലത്തെ ക്യാമറ സാങ്കേതികവിദ്യയെ റെഡിന്റെ ലോകപ്രസിദ്ധമായ കലർ സയൻസ്-ലും സിനിമ കോഡെക്കുകൾ-ലും ചേർക്കുന്നുവെന്നും നരേന്ദ്ര മേനോൻ ചൂണ്ടിക്കാട്ടി. പുതിയ തലമുറ ചലച്ചിത്ര നിർമ്മാതാക്കളെയും കണ്ടന്റ് ക്രിയേറ്റർമാരെയും പ്രൊഫഷണലുകളെയും അവരുടെ കണ്ടന്റുകൾ ഗുണനിലവാരത്തോടെ അവതരിപ്പിക്കാൻ നിക്കോൺ ZR പ്രാപ്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Nikon Middle East and Africaയുടെ പ്രൊഡക്ഷനായ The ZR Film പ്രദർശനത്തോടെയായിരുന്നു ഷോ ആരംഭിച്ചത് . Last Minute Production ചിത്രീകരിച്ച ഷോയുടെ കളർ ഗ്രേഡിംഗ് നിർവഹിച്ചത് എമിറാത്തി ക്രിയേറ്റർ ഹമദ് അഹ്മദ് ആണ്. തുടർന്ന്, സിനിമാറ്റോഗ്രഫി ഡയറക്ടർ മുഹമ്മദ് റേസായി ഒരുക്കിയ “In the Name of God”, ഡോ. അലി മുഹമ്മദ് സംവിധാനം ചെയ്ത ചെറു ഡോക്യുമെന്ററി “A Story of a Storyteller”, യോബൽ മുചാങ് ഒരുക്കിയ “Island of Second Chances” എന്നിവ പ്രദർശിപ്പിച്ചു. നിക്കോൺ അംബാസഡർ മജിദ് അൽസാബി ചടങ്ങിൽ പങ്കെടുത്തു. നിക്കോണിന്റെ അംഗീകൃത ഡീലർ നെറ്റ്‌വർക്ക് വഴി നിക്കോൺ ZR ലഭ്യമാണ്.

TAGGED:Vadakara
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • വടകര എൻ‌.ആർ‌.ഐ. പ്രവാസോത്സവം നവംബർ രണ്ടിന്
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ
  • കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എയർഇന്ത്യ: ഉടമകളോട് 10000 കോടി ആവശ്യപ്പെട്ടു
  • കരിക്ക് ടീമിൻ്റെ സിനിമ വരുന്നു: സഹനിർമ്മാതാവായി ഡോ.അനന്തു
  • കസ്റ്റഡി കാലാവധി കഴിഞ്ഞു, ഉണ്ണികൃഷ്ണൻ പോറ്റി ജയിലിലേക്ക്

You Might Also Like

DiasporaNews

വിമാനക്കമ്പനികളുടെ കൊള്ളനിരക്ക്, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

June 2, 2023
DiasporaNews

കൂടുതൽ ഇന്ത്യക്കാർ തൊഴിലെടുക്കുന്ന രാജ്യം യുഎഇ തന്നെ, കഴിഞ്ഞ വർഷം മാത്രമെത്തിയത് 1,34,000 പേർ

August 14, 2023
Diaspora

റോഡ് കയ്യേറി ഗതാഗതം തടസ്സപ്പെടുത്തി, നിരവധി ബം​ഗ്ലാദേശികൾ സൗദ്ദിയിൽ അറസ്റ്റിൽ

July 22, 2024
Diaspora

ഖത്തറുമായി നയതന്ത്ര ബന്ധം പുനസ്ഥാപിച്ച് യുഎഇ, പുതിയ സ്ഥാനപതിയെ നിയമിക്കുന്നത് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം

August 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?