EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുരൂഹത നീങ്ങാതെ മലയാളി കുടുംബത്തിന്റെ മരണം; ആനന്ദ് ആലീസിനെ വെടിവെച്ചെന്ന് സംശയം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദുരൂഹത നീങ്ങാതെ മലയാളി കുടുംബത്തിന്റെ മരണം; ആനന്ദ് ആലീസിനെ വെടിവെച്ചെന്ന് സംശയം
News

ദുരൂഹത നീങ്ങാതെ മലയാളി കുടുംബത്തിന്റെ മരണം; ആനന്ദ് ആലീസിനെ വെടിവെച്ചെന്ന് സംശയം

Web News
Last updated: February 16, 2024 8:52 AM
Web News
Published: February 16, 2024
Share

കാലിഫോര്‍ണിയയില്‍ സാന്‍മെറ്റോയില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അവ്യക്തത തുടരുന്നു. ഭര്‍ത്താവ് ആനന്ദ് ഭാര്യ ആലീസ് അവരുടെ നാല് വയസ്സുള്ള ഇരട്ടക്കുട്ടികള്‍ എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ആനന്ദ് ഭാര്യ ആലീസിനെ വെടിവെച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് സംശയിക്കുന്നത്.

ആലീസിന്റെ ശരീരത്തില്‍ നിരവധി തവണ വെടിയേറ്റതിന്റെ പാടുകളുണ്ട്. ഇരട്ടക്കുട്ടികളായ നോഹ, നെയ്ഥന്‍ എന്നിവരെ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ കുട്ടികളുടെ മരണ സമയവും കാരണവും വ്യക്തമാകൂ എന്നും സാന്‍ മെറ്റേയോ പൊലീസ് പറയുന്നു.

2016ല്‍ ദമ്പതികള്‍ വിവാഹമോചനത്തിന് അപേക്ഷിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇതിന് ശേഷമാണ് ഇരട്ടക്കുട്ടികള്‍ ജനിച്ചത്. അതേസമയം ഇവര്‍ തമ്മില്‍ വഴക്കുണ്ടാവുന്നതും മറ്റും കണ്ടിട്ടില്ലെന്നും ഇവര്‍ മാതൃകാദമ്പതികളെ പോലെയാണെന്നുമാണ് സമീപവാസികള്‍ പൊലീസിന് നല്‍കിയ മൊഴി. 2020ലാണ് ഇരുവരും സാന്‍ മെറ്റോയിലേക്ക് മാറിയത്.

സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്ന ആനന്ദ എട്ട് വര്‍ഷത്തോളം ഗൂഗിളിലും ഒരു വര്‍ഷത്തോളം മെറ്റയിലും ജോലി ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷമാണ് സ്വന്തം നിലയില്‍ ലോജിറ്റ്‌സ് എന്ന പേരില്‍ സ്റ്റാര്‍ട്ട്അപ്പ് സ്ഥാപനം തുടങ്ങിയത്. അടുത്തിടെയായി സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല.

TAGGED:deathmalayali family
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

നേപ്പാളിൽ വിമാനം തകർന്നു വീണ് 45 മരണം 

January 15, 2023
News

ബൊമ്മനും ബെല്ലിക്കും കൂട്ടായി പുതിയ ആനക്കുട്ടി

March 18, 2023
News

സിഎഎ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കും: അമിത് ഷാ

February 10, 2024
News

മസ്കറ്റിലെ മസീറ ദ്വീപിൽ മത്സ്യത്തൊഴിലാളി ഗ്രാമം തുറന്നു

November 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?