യുഎഇയിൽ ഇന്ന് താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അബുദാബിയിൽ 46 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 45 ഡിഗ്രി സെൽഷ്യസിലേക്കും ചൂട് ഉയരും. ചിലപ്പോൾ ചെറിയതോതിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. ഇന്ന് പകൽ ഭാഗികമായി മേഘാവൃതവും 15 മുതൽ 65 ശതമാനം വരെ ഈർപ്പമുള്ളതായിരിക്കും.
അതേസമയം, യുഎഇയിലെ കിഴക്കൻ ഭാഗങ്ങളിൽ ഇന്നലെ മഴലഭിച്ചു. റാസൽഖൈമയിലെ പ്രദേശങ്ങളിൽ മഴമുന്നറിയിപ്പുണ്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ അടുത്ത നാല് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നും അതോറിറ്റി അറിയിച്ചു.