യു എ ഇ യിൽ മൂടൽമഞ്ഞ് ശക്തമാവുന്നു. ദൃശ്യപരത കുറവായതിനാൽ റെഡ്, യെല്ലോ അലർട്ടുകൾ തുടരുമെന്ന് അബുദാബി പോലീസ് അറിയിച്ചു. വാഹനമോടിക്കുന്നർ ജാഗ്രത പാലിക്കണം. വേഗപരിധി മാറുന്നത് ശ്രദ്ധിക്കണമെന്നും പോലീസ് കൂട്ടിച്ചേർത്തു.
സ്വീഹാൻ റോഡിൽ (തിലാൽ സ്വിഹാൻ -അൽ ഫയ പാലം ) വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്റർ ആയി കുറച്ചു. അബുദാബിയിലും ദുബായിലും താപനില 38 ഡിഗ്രി സെൽഷ്യസ് 40 ഡിഗ്രി സെൽഷ്യസാവും. അതേസമയം എമിറേറ്റുകളിൽ യഥാക്രമം 28 ഡിഗ്രി സെൽഷ്യസും 30 ഡിഗ്രി സെൽഷ്യസുമായിരിക്കും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയതോതിലായിരിക്കും.