യുഎഇയിൽ കാലാവസ്ഥ അസ്ഥിരമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെററ്റീരിയോളജി അറിയിച്ചു. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. എമിറേറ്റ്സിലെ ചിതറിക്കിടക്കുന്ന പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം അബുദാബിയിൽ 24 ഡിഗ്രി സെൽഷ്യസിലും ദുബായിൽ 23 ഡിഗ്രി സെൽഷ്യസിലും താപനില ഉയരും. എമിറേറ്റുകളിൽ യഥാക്രമം 15 ഡിഗ്രി സെൽഷ്യസും 16 ഡിഗ്രി സെൽഷ്യസും കുറയും.
കൂടാതെ അന്തരീക്ഷത്തിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ഇത് പൊടിപടലങ്ങൾക്ക് കാരണമായേക്കാം. അതേസമയം അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെററ്റീരിയോളജി അറിയിച്ചു.