യുഎഇയിലെ കാലാവസ്ഥ സാധാരണ ഗതിയിലായിരിക്കും. അന്തരീക്ഷം ചിലപ്പോൾ ഭാഗികമായി മേഘാവൃതവുമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. തിരശ്ചീന ദൃശ്യപരത കുറയുന്നതിനാൽ രാവിലെ 9 മണി വരെ റെഡ്, യെല്ലോ ഫോഗ് അലർട്ടുകൾ നൽകിയിട്ടുണ്ട്.
താപനില ക്രമേണ കുറയും. അതേസമയം അബുദാബിയിലും ദുബായിലും ഉയർന്ന താപനില യഥാക്രമം 36 ഡിഗ്രി സെൽഷ്യസും 35 ഡിഗ്രി സെൽഷ്യസിലെത്തും. എമിറേറ്റുകളിലെ താഴ്ന്ന താപനില 20 ഡിഗ്രി സെൽഷ്യസും 24 ഡിഗ്രി സെൽഷ്യസുമായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയ തോതിൽ ആയിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.