EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇ വിസിറ്റ് വീസ ഉപയോഗിച്ചില്ലെങ്കിൽ 200 ദിർഹത്തിന് കാലാവധി നീട്ടാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > യുഎഇ വിസിറ്റ് വീസ ഉപയോഗിച്ചില്ലെങ്കിൽ 200 ദിർഹത്തിന് കാലാവധി നീട്ടാം
Diaspora

യുഎഇ വിസിറ്റ് വീസ ഉപയോഗിച്ചില്ലെങ്കിൽ 200 ദിർഹത്തിന് കാലാവധി നീട്ടാം

News Desk
Last updated: February 12, 2023 12:02 PM
News Desk
Published: February 12, 2023
Share

യുഎഇയിലേക്ക് എടുത്ത സന്ദർശക വീസ ഉപയോഗിച്ചില്ലെങ്കിൽ ഇനി മുതൽ സ്വയം റദ്ദാകില്ല. വീസ റദ്ദാക്കണമെങ്കിൽ നിശ്ചിത ഫീസ് നൽകി അപേക്ഷിക്കണം അല്ലെങ്കിൽ വീസയുടെ കാലാവധി നീട്ടാൻ അപേക്ഷിക്കണം. ഒരുതവണ അനുവദിച്ച വീസ ഉപയോഗിക്കാതിരുന്നാൽ പിന്നീട്, മറ്റു വീസയ്ക്ക് അപേക്ഷിക്കുമ്പോൾ അനുമതി ലഭിക്കില്ലെന്നും ട്രാവൽ ഏജൻസികൾക്കു ലഭിച്ച പുതിയ അറിയിപ്പിലുണ്ട്.

ഒരു മാസത്തെ സന്ദർശക വീസ ലഭിച്ചയാൾ 30 ദിവസത്തിനിടെ രാജ്യത്ത് എത്താത്ത പക്ഷം ഇമിഗ്രേഷൻ സൈറ്റ് വഴി ഫീസടച്ച് വീസ റദ്ദാക്കണം. ട്രാവൽ ഏജൻസികൾ വഴിയാണെങ്കിൽ അവരുടെ ഫീസും കൂടി ചേർത്തുള്ള തുകയാണ് നൽകേണ്ടത്. അല്ലെങ്കിൽ 200 ദിർഹം മുടക്കി വീസ കാലാവധി അടുത്ത 30 ദിവസത്തേക്കു നീട്ടാം. മുൻപ് ഉപയോഗിക്കാത്ത വീസ കാലാവധി തീരുമ്പോൾ ഇമിഗ്രേഷൻ്റെ കംപ്യൂട്ടർ സംവിധാനത്തിൽ നിന്നു സ്വയം റദ്ദാകുമായിരുന്നു. ഇപ്പോൾ ആ സൗകര്യം പൂർണമായും ഒഴിവാക്കി.

ഉപയോഗിക്കാത്ത സന്ദർശക വീസ റദ്ദാക്കിയാലാണ് പുതിയ സന്ദർശക വീസ ലഭിക്കുക എന്ന രീതിയിലേക്കു ഇമിഗ്രേഷൻ പോർട്ടൽ സംവിധാനം പൂർണമായും മാറി. വീസ റദ്ദാക്കാത്തവരുടെ അപേക്ഷകൾ ഇമിഗ്രേഷൻ വെബ്സൈറ്റ് സ്വയം നിരസിക്കും. റദ്ദാക്കാൻ 300 ദിർഹം വരെ ചെലവായേക്കും. ഇത് ട്രാവൽ ഏജൻസികളുടെ ഫീസിന് ആനുപാതികമായിരിക്കും.

വീസ കാലാവധിയിൽ രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ലെങ്കിൽ 90 ദിവസം വരെ വീസാ കാലാവധി നീട്ടാൻ അപേക്ഷ നൽകാം. ഇതിന് 200 ദിർഹമാണ് ഫീസ്. പരമാവധി 60 ദിവസം വരെ നീട്ടുന്നതാണ് ഉചിതമെന്ന് ഏജൻസികൾ അറിയിച്ചു. എന്നിട്ടും ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ വീസ റദ്ദാക്കണം.

ഇന്ത്യയിൽ ട്രാവൽ ഏജൻസികൾ നടത്തിയ ബുക്കിങ്ങിൽ പലരുടെയും വീസ നിരാകരിക്കപ്പെട്ടതിന് പിന്നിലെ കാരണം അന്വേഷിച്ചപ്പോഴാണ് അപേക്ഷകരുടെ പേരിൽ റദ്ദാക്കാത്ത വീസയുണ്ടെന്നു വ്യക്തമായത്. ഇന്ത്യയിൽ നിന്ന് വീസ നിരസിക്കപ്പെട്ടയാൾക്ക് പഴയ വീസ റദ്ദാക്കാൻ 3,600 രൂപ ചെലവായതായി ഏജൻസികൾ അറിയിച്ചു.

TAGGED:immigration websiteUAEUAE visit visa
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

ജനങ്ങളോട് റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ ഉത്തരവിട്ട് സൗദി സുപ്രീം കോടതി 

March 20, 2023
News

യുഎഇയിൽ താപനില വീണ്ടും ഉയരും

August 21, 2022
News

ഈദുല്‍ ഫിത്തർ; യുഎഇയിൽ വിമാന ടിക്കറ്റ് നിരക്ക് ഉയരും

January 23, 2023
News

ഈ 43 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇയിൽ ഡ്രൈവിംഗ് ടെസ്റ്റില്ലാതെ ലൈസൻസെടുക്കാം

April 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?