റമദാൻ പ്രമാണിച്ച് യുഎഇയിൽ നിന്ന് എയർ ഇന്ത്യ വഴി യാത്ര ചെയ്യുന്നവർക്ക് ബാഗേജ് ആനുകൂല്യം പ്രഖ്യാപിച്ചു. ഈ യാത്രക്കാർക്ക് ഇന്ന് മുതൽ അധിക ബാഗേജ് സൗകര്യം അനുവദിക്കുമെന്ന് എയർ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു. ഇക്കണോമി ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്ക് 40 കിലോയും ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് 50 കിലോയും സൗജന്യമായി കൊണ്ടുപോകാം. ഏപ്രിൽ 23 വരെയാണ് ആനുകൂല്യങ്ങൾ ലഭ്യമാവുക.
അതേസമയം യുഎഇയിൽനിന്ന് എയർ ഇന്ത്യ സർവീസ് നടത്തുന്ന ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലേക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. നിലവിൽ കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമാണ് എയർ ഇന്ത്യ യുഎഇയിൽ നിന്ന് സർവീസ് നടത്തുന്നത്.