അബുദാബി: യുഎഇയില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. ദേശീയ കാലാവസ്ഥ കേന്ദ്രമാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സെപ്തംബര്‍ മൂന്ന് മുതൽ സെപ്തംബര്‍ 5 വെള്ളിയാഴ്ച വരെ രാജ്യത്തിന്‍റെ കിഴക്ക്, തെക്ക് മേഖലകളില്‍ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. ഇത് ഉൾപ്രദേശങ്ങളിലേക്കും നീളാം.
മഴമേഘങ്ങള്‍ രൂപപ്പെടാനും വ്യത്യസ്ത തീവ്രതകളില്‍ മഴ ലഭിക്കാനുമുള്ള സാധ്യതയുണ്ട്. ഇടക്കിടെ ഇടിയും മിന്നലും ആലിപ്പഴ വര്‍ഷവും പ്രതീക്ഷിക്കാം. പ്രത്യേകിച്ച് ബുധനാഴ്ചയും വ്യാഴാഴ്ചയും. തെക്കുകിഴക്കൻ കാറ്റും വടക്ക് കിഴക്കന്‍ കാറ്റും വീശും. ചില സമയങ്ങളില്‍ ശക്തമായ കാറ്റും വീശിയേക്കാം. ഇത് പൊടിപടലങ്ങള്‍ ഉയരാനും സമാന്തര ദൃശ്യപര്യത കുറയ്ക്കാനും കാരണമാകും.