EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇറാൻ ആക്രമണങ്ങളിൽ പരിക്കേറ്റവരെ സന്ദർശിച്ച് യുഎഇ പ്രസിഡൻ്റ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഇറാൻ ആക്രമണങ്ങളിൽ പരിക്കേറ്റവരെ സന്ദർശിച്ച് യുഎഇ പ്രസിഡൻ്റ്
DiasporaNews

ഇറാൻ ആക്രമണങ്ങളിൽ പരിക്കേറ്റവരെ സന്ദർശിച്ച് യുഎഇ പ്രസിഡൻ്റ്

Web Desk
Last updated: March 7, 2026 1:31 PM
Web Desk
Published: March 7, 2026
Share

അബുദാബി: ഇറാൻ ആക്രമണങ്ങളിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ നേരിൽ കണ്ട് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കാനും സ്വന്തം കുടുംബങ്ങളിലേക്ക് സുരക്ഷിതരായി മടങ്ങാൻ സാധിക്കട്ടേയെന്നും അദ്ദേഹം ആശംസിച്ചു.

പരിക്കേറ്റവരുമായും അവരുടെ കുടുംബങ്ങളുമായും അദ്ദേഹം സംസാരിച്ചു. യുഎഇ, സുഡാൻ, ഇറാൻ, പാകിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പരിക്കേറ്റ് ആശുപത്രിയിലുള്ളത്. ഇവരുടെയെല്ലാം കുടുംബങ്ങൾ ഒപ്പമുണ്ടെന്ന് ഉറപ്പാക്കുകയും അവർക്ക് സുരക്ഷയും മറ്റു സൌകര്യങ്ങളും ലഭിച്ചുവെന്ന് അദ്ദേഹം വ്യക്തിപരമായി ചോദിച്ച് ഉറപ്പാക്കി.

ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിച്ച സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളോട് ജനം കാണിക്കുന്ന ഐക്യദാർഢ്യം, സഹകരണം, പ്രതിബദ്ധത എന്നിവയിലൂടെ യുഎഇ സമൂഹത്തിന്റെ യഥാർത്ഥ സ്വഭാവവും അവബോധവും വെളിപ്പെടുത്തുന്നാണെന്ന് ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു ഏറ്റവും ഉയർന്ന തലത്തിലുള്ള പരിചരണം നൽകുന്നത് തുടരുന്ന മെഡിക്കൽ ടീമുകളുടെ സമർപ്പണത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

പരിക്കേറ്റവരും അവരുടെ കുടുംബങ്ങളും അദ്ദേഹത്തിന്റെ സന്ദർശനത്തിന് നന്ദി രേഖപ്പെടുത്തി, യുഎഇയിലെ താമസക്കാർക്ക് അതിന്റെ നേതൃത്വം നൽകുന്ന പരിചരണത്തെയും ശ്രദ്ധയെയും പ്രശംസിച്ചു. പരിക്കേറ്റവരിൽ നിരവധി പേർ ആവശ്യമായ വൈദ്യസഹായം ലഭിക്കുകയും പൂർണ്ണമായി സുഖം പ്രാപിക്കുകയും ചെയ്ത ശേഷം അടുത്തിടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടിരുന്നു.

യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൺ അൽ നഹ്യാൻ; നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സന്ദർശന വേളയിൽ യുഎഇ പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.

TAGGED:AbudhabidubaiUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇഫ്താർ സംഗമം സംഘടിപ്പിച്ച് ജിദ്ദ വായനക്കൂട്ടം
  • ഹോർമിസ് കടലിടുക്കിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകൾ ഇറാൻ കടത്തി വിടും
  • കനത്ത ചൂടിന് ആശ്വാസമായി യുഎഇയിൽ മഴ, ദുബായിലും അബുദാബിയിലും ഷാർജയിലും മഴ ലഭിച്ചു
  • പശ്ചിമേഷ്യൻ സംഘർഷം: ഇറാനുമായി ചർച്ചകൾ സജീവമാക്കി തുർക്കി, യുഎഇയിൽ മരണം ആറായി
  • പ്രവാസികൾക്ക് ആശ്വാസം, കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‍പ്രസും

You Might Also Like

News

ഗാരി ലിനേക്കർ ബിബിസിയിൽ തിരിച്ചെത്തുന്നു

March 13, 2023
News

ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരിൽ ഒരാൾ മലയാളി

March 25, 2023
News

ജമ്മുകശ്മീരിലെ രജൗരിയില്‍ ഭീകരാക്രമണം; 5 സൈനികർക്ക് വീരമൃത്യു

May 5, 2023
News

പേര് പറയരുതെന്ന് നിബന്ധന; 12 കോടിയുടെ വിഷു ബമ്പര്‍ അടിച്ച ഭാഗ്യശാലി പണം കൈപ്പറ്റി

June 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?