യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യയിലെത്തി. വെള്ളിയാഴ്ചയാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
18-ാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചാണ് യുഎഇ പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെ നിരവധി ലോക നേതാക്കള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. പ്രസിഡന്റായ ശേഷം ബൈഡന്‍ ആദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.
ആഫ്രിക്കന്‍ യൂണിയനെ ജി 20യില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഉച്ചകോടി തീരുമാനമെടുക്കും.
എട്ട് രാജ്യങ്ങളിലെയും 14 അന്താരാഷ്ട്ര സംഘടനകള്‍ എ്‌നിവയുടെ തലവന്മാരും പ്രതിനിധികളും പങ്കെടുക്കുന്ന ഉച്ചകോടി രണ്ട് ദിവസങ്ങളായി ഡല്‍ഹിയില്‍ നടക്കും. കാലാവസ്ഥ വ്യതിയാനം, സാമ്പത്തിക വികസനം, ചെറിയ വരുമാനമുള്ള രാജ്യങ്ങള്‍ക്ക് മേലുള്ള കടഭാരം, ഭക്ഷ്യ വളം പണപ്പെരുപ്പം എന്നിവ ഉച്ചകോടിയുടെ പ്രധാന ചര്‍ച്ചാ വിഷയമാകും. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണ് ഉച്ചകോടിയുടെ പ്രമേയം.