അറബ് ലോകത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് യുഎഇയിലെ ഒമ്പത് സർവകലാശാലകൾ. ടൈംസ് ഹയർ എജ്യുക്കേഷൻ (THE) പുറത്തുവിട്ട റിപ്പോർട്ടിലാണ് യുഎഇയുടെ മുന്നേറ്റം. ഖലീഫ സർവകലാശാല, യുഎഇ സർവകലാശാല, ഷാർജ സർവകലാശാല എന്നിവയും സൗദി അറേബ്യയിൽ നിന്നുള്ള അഞ്ച് സ്ഥാപനങ്ങളും ഖത്തർ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ സ്ഥാപനങ്ങളും ആദ്യ 10 പട്ടികയിൽ ഇടം നേടി.
അൽ ഐൻ യൂണിവേഴ്‌സിറ്റി, അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ഷാർജ, അബുദാബി യൂണിവേഴ്‌സിറ്റി, അജ്മാൻ യൂണിവേഴ്‌സിറ്റി, സായിദ് യൂണിവേഴ്‌സിറ്റി, അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് റാസൽ ഖൈമ എന്നിവയും മികച്ച എമിറാത്തി യൂണിവേഴ്‌സിറ്റികളിൽ ഉൾപ്പെടുന്നു. അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ, അന്താരാഷ്‌ട്ര ഉദ്യോഗസ്ഥർ, അന്തർദേശീയ സഹ-രചയിതാവ്, അറബ് രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണം എന്നിവയുടെ അനുപാതത്തിൽ യുഎഇ മികച്ച പ്രകടനം കാഴ്ചവച്ചു.
ഈ ആഴ്ച ആദ്യം റിസർച്ച് ഡോട്ട് കോമിന്റെ ഉദ്ഘാടന പതിപ്പ് ലോകത്തെ മികച്ച 1,000 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൂന്ന് യുഎഇ സർവകലാശാലകളെ റാങ്ക് ചെയ്തിരുന്നു. ഖലീഫ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, യൂണിവേഴ്സിറ്റി ഓഫ് ഷാർജ, ന്യൂയോർക്ക് യൂണിവേഴ്സിറ്റി ഓഫ് അബുദാബി എന്നിവയായിരുന്നു അവ. വിദ്യാഭ്യാസരംഗത്ത് യു.എ.ഇ വർഷങ്ങളായി നടത്തുന്ന പ്രവർത്തനങ്ങളുടെ ഫലമാണ് ഈ നേട്ടമെന്ന് രാജ്യത്തെ വിദ്യാഭ്യാസ വിദഗ്ധർ അഭിപ്രായപ്പെട്ടു.