EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സർവീസുകൾ വെട്ടിച്ചുരുക്കി, ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു ; കേ​ന്ദ്ര സ​ർ​ക്കാ​ർ ഇടപെടാത്തതിൽ പ്രതിക്ഷേധം ശക്തമാക്കി പ്രവാസികൾ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സർവീസുകൾ വെട്ടിച്ചുരുക്കി, ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു ; കേ​ന്ദ്ര സ​ർ​ക്കാ​ർ ഇടപെടാത്തതിൽ പ്രതിക്ഷേധം ശക്തമാക്കി പ്രവാസികൾ 
News

സർവീസുകൾ വെട്ടിച്ചുരുക്കി, ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു ; കേ​ന്ദ്ര സ​ർ​ക്കാ​ർ ഇടപെടാത്തതിൽ പ്രതിക്ഷേധം ശക്തമാക്കി പ്രവാസികൾ 

News Desk
Last updated: April 1, 2023 7:13 AM
News Desk
Published: April 1, 2023
Share

പ്ര​വാ​സി​ക​ളാ​യ വി​മാ​ന​യാ​ത്ര​ക്കാ​രോ​ട്​ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന തു​ട​രു​ന്നതിന്റെ പശ്ചാത്തലത്തിൽ പ്രതിക്ഷേധം ശക്തമാവുന്നു. എ​യ​ർ ഇ​ന്ത്യ​യെ സ്വകാര്യവത്കരിക്കുകയും സ​ർ​വി​സു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കുകയും ടി​ക്ക​റ്റ്​ നി​ര​ക്ക്​ വ​ർധിപ്പിക്കുകയും ചെയ്തതിൽ ഇ​ട​പെ​ടാ​തെ കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വ​കാ​ര്യ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ ഒ​ത്താ​ശ ചെ​യ്ത് കൊ​ടു​ക്കു​ന്ന​തി​ന് എതി​രെ​യാ​ണ്​ പ്ര​തി​ഷേ​ധം ഉയരുന്നത്. അതേസമയം കൂ​ടു​ത​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ ന​ട​ത്താ​ൻ ത​യാ​റാ​ണെ​ന്ന് യുഎഇ​യി​ലെ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ നി​ർ​ദേ​ശം കേ​ന്ദ്രം നി​ര​സി​ച്ച​തും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ നേരത്തേ മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രിയ്ക്ക് ക​ത്ത​യ​ച്ചി​രു​ന്നു. കൂടാതെ വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ളും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും കേ​ന്ദ്ര സ​ർ​ക്കാ​റി​നും പ്ര​ധാ​ന​മ​ന്ത്രി​ക്കും വ്യോ​മ​യാ​ന മ​ന്ത്രി​ക്കും എ​യ​ർ ഇ​ന്ത്യ​ക്കും ക​ത്തെ​ഴു​തി​യി​ട്ടു​ണ്ട്.

കോ​വി​ഡി​നു​ശേ​ഷം സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്നതിനാൽ കൂ​ടു​ത​ൽ ഗ​ൾ​ഫ് വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് അ​നു​വ​ദി​ക്കാ​ത്ത കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി പ്ര​വാ​സ സ​മൂ​ഹ​ത്തോ​ടു​ള്ള വ​ഞ്ച​ന​യാ​ണെ​ന്ന് പ്രവാസികൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കൂടാതെ പെ​രു​ന്നാ​ൾ, ഈ​സ്റ്റ​ർ, വി​ഷു തു​ട​ങ്ങി​യ ആ​ഘോ​ഷ നാ​ളു​ക​ളും കേ​ര​ള​ത്തി​ലെ സ്കൂ​ൾ അ​വ​ധി​ക്കാ​ല​വും പ്ര​മാ​ണി​ച്ച് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ കൂടുതൽ യാത്ര ചെയ്യുന്ന സമയമാണിത്. അതേസമയം ദു​ബായ് എ​മി​റേ​റ്റ്സ്, കു​വൈ​ത്ത് ജ​സീ​റ, ട​ർ​കി​ഷ് എ​യ​ർ​വേ​സ്, ഖ​ത്ത​ർ എ​യ​ർ​വേ​സ്​ തു​ട​ങ്ങി​യ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​ആ​വ​ശ്യം കേ​ന്ദ്ര​മ​ന്ത്രി നി​ര​സി​ച്ചതും പ്രതിഷേധത്തിനിടയാക്കി.

കേ​ര​ള​ത്തി​ലെ നാ​ല് എ​യ​ർ​പോ​ർ​ട്ടു​ക​ളി​ലേ​ക്കും ഗ​ൾ​ഫ് വി​മാ​ന ക്ക​മ്പ​നി​ക​ളു​ടെ ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് സ​ർ​വി​സ് ന​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടു. ഗ​ൾ​ഫ്​ പ്ര​വാ​സി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, നി​ർ​ത്ത​ലാ​ക്കി​യ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ങ്ങ​ളുടെ സർവീസ് പു​ന​രാ​രം​ഭി​ക്കു​ക, മ​ല​ബാ​ർ മേ​ഖ​ല​ക​ളി​ലേ​ക്ക്​ വ​ലി​യ വി​മാ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക എന്നീ ആ​വ​ശ്യ​ങ്ങ​ളും പ്രവാസി സംഘടനകൾ ഉ​ന്ന​യി​ച്ചു. ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി എ​യ​ർ ഇ​ന്ത്യ​ക്കും കേ​ന്ദ്ര​ത്തി​നും നി​വേ​ദ​നം ന​ൽ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണിവർ.

TAGGED:flightsindiaPravasi association from IndiaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Editoreal PlusNews

ആൻ ഫ്രാങ്കിൻ്റെ കൂട്ടുകാരി ഹന്ന ഗോസ്‌ലർ അന്തരിച്ചു

October 30, 2022
News

മുന്‍ കേന്ദ്രമന്ത്രി ശരത് യാദവ് അന്തരിച്ചു

January 13, 2023
News

യുഎഇയിൽ 387 പുതിയ കോവിഡ് കേസുകൾ കൂടി

September 12, 2022
News

‘അമ്മമാർ സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും ആത്മാർത്ഥതയുടെയും പ്രതീകം’, അറബ് മാതൃദിനത്തിൽ ആശംസകളുമായി യുഎഇ പ്രസിഡന്റ് 

March 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?