യു എ ഇ യിൽ വ്യാഴാഴ്ച ഭാഗികമായി മേഘാവൃതമായിരിക്കും. അബുദാബിയിൽ 45 ഡിഗ്രി സെൽഷ്യസും ദുബായിൽ 44 ഡിഗ്രി സെൽഷ്യസുമായി താപനില ഉയരുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
ചില സമയങ്ങളിൽ അന്തരീക്ഷം മൂടൽ മഞ്ഞ് നിറഞ്ഞതുമായിരിക്കും. രാജ്യത്തിന്റെ തെക്ക് ഭാഗത്തായി മേഘങ്ങൾ രൂപപ്പെടുകയും ക്രമേണ ഉച്ചയോടുകൂടി മഴയായി മാറാനും സാധ്യതയുണ്ടാവുമെന്നാണ് വിലയിരുത്തുന്നത്. നേരിയ രീതിയിൽ വീശുന്ന കാറ്റ് പൊടികാറ്റായി രൂപം പ്രാപിക്കാനുള്ള സാധ്യതയും കാണുന്നുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.