ട്രാഫിക് നിയമലംഘനം നടത്തിയ ഡ്രൈവർമാരുടെ വിവരങ്ങൾ കൈമാറാൻ യുഎഇയും ബഹ്‌റൈനും ധാരണയായി. രണ്ട് രാജ്യങ്ങളിലെയും ഗതാഗത വിഭാഗം തമ്മിൽ ഇലക്ട്രോണിക് വഴി ബന്ധിപ്പിച്ചാണ് വിവരം കൈമാറുന്നത്.
വിവരങ്ങൾ കൈമാറാനുള്ള തീരുമാനത്തിലൂടെ നിയമലംഘനം നടത്തി മറ്റു രാജ്യത്തേക്കു മുങ്ങുന്നവരെ പിടികൂടാനാകും. യുഎഇ-ബഹ്‌റൈൻ സംയുക്ത സുരക്ഷാ സമിതിയുടെ യോഗത്തിലാണ് തീരുമാനം. ജിസിസിയിലെ എല്ലാ രാജ്യങ്ങളുമായി ഭാവിയിൽ ബന്ധിപ്പിക്കുന്നതോടെ നിയമലംഘകർക്കുള്ള കുരുക്ക് മുറുകും.
അതാതു രാജ്യത്ത് പിടികൂടി നിയമം ലംഘിച്ച രാജ്യത്തിന് കൈമാറുകയാണ് ചെയ്യുക. പിഴ മാത്രമേയുള്ളൂവെങ്കിൽ അത് അടച്ച് നടപടി പൂർത്തിയാക്കാനും സൗകര്യമുണ്ടാകും.