കോഴിക്കോട്: ചുമരിൽ ചാരിവച്ച കിടക്ക ദേഹത്തുവീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. കോഴിക്കോട് മണാശ്ശേരി പന്നൂളി സ്വദേശികളായ സന്ദീപ് – ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപാണ് മരിച്ചത്. കുട്ടിയെ ഉറക്കി കിടത്തിയ ശേഷം അമ്മ കുളിക്കാൻ പോയ സമയത്തായിരുന്നു അപകടം. ഈ സമയത്ത് നിലത്ത് പായയിൽ ഉറങ്ങികിടന്ന കുട്ടിയുടെ ദേഹത്തേക്ക് കിടക്ക വീഴുകയായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. കുഞ്ഞിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.