ലോകകപ്പ് പ്രവചനത്തിൽ ഇക്കുറി താരമാവുന്നത് സ്‌കൈ ദുബായിലെ ടോബി എന്ന പെൻഗ്വിനാണ്. പ്രവചനങ്ങൾ എല്ലാം കിറുകൃത്യം ആയതോടെ ടോബി ഒരു അത്ഭുതമായി മാറുകയാണ്. ഈ ലോകകപ്പിലെ ഏറ്റവും വലിയ രണ്ട് അട്ടിമറികൾ കൃത്യമായി പ്രവചിച്ചാണ് 12 വയസ്സുള്ള ടോബി താരമായത്. അർജന്റീന സൗദിയോട് തോൽക്കുമെന്ന ടോബിയുടെ പ്രവചനമാണ് ഏറെ ശശ്രദ്ധേയമായത്.
പിന്നീട് ഏഷ്യൻ ശക്തികളായ ജപ്പാനോട് ജർമ്മനി തോൽക്കുമെന്ന പ്രവചനം കൂടി യാഥാർത്ഥ്യമായതോടെ ടോബി ശരിക്കും ഹീറോയായി. കോസ്റ്ററിക്കയ്ക്കെതിരായ മത്സരത്തിൽ സ്‌പെയിൻ ജയിക്കുമെന്ന പ്രവചനവും ശരിവെച്ചു. ആ മത്സരത്തിൽ 7-0 എന്ന വലിയ മാർജിനിലാണ് സ്‌പെയിൻ വിജയിച്ചതും.
ഇതൊന്നും കൂടാതെ, ഇന്നലെ ഘാനയ്ക്കെതിരായ മത്സരത്തിൽ പോർച്ചുഗൽ വിജയിക്കുമെന്നും ടോബി കൃത്യമായി പ്രവചിച്ചിരുന്നു. 12ൽ പത്ത് മത്സരങ്ങളും കൃത്യമായി പ്രവചിച്ച പോൾ നീരാളിയുടെ അടുത്തെത്തിയിരിക്കുകയാണ് ടോബി. ടോബിയുടെ പ്രവചന അത്ഭുതം കാണാൻ വരും മത്സരങ്ങളുടെ ഫലത്തിനായി കാത്തിരിക്കാം.