EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റോബിൻ ബസ് തമിഴ്നാട്ടിൽ പിടിച്ചിട്ടു, കോയമ്പത്തൂരിലേക്ക് കാലിയടിച്ച് കെഎസ്ആ‍ർടിസി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റോബിൻ ബസ് തമിഴ്നാട്ടിൽ പിടിച്ചിട്ടു, കോയമ്പത്തൂരിലേക്ക് കാലിയടിച്ച് കെഎസ്ആ‍ർടിസി
News

റോബിൻ ബസ് തമിഴ്നാട്ടിൽ പിടിച്ചിട്ടു, കോയമ്പത്തൂരിലേക്ക് കാലിയടിച്ച് കെഎസ്ആ‍ർടിസി

Web Desk
Last updated: November 19, 2023 1:12 PM
Web Desk
Published: November 19, 2023
Share

കോയമ്പത്തൂ‍ർ: അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റുമായി പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവ്വീസ് നടത്തിയ റോബിൻ ബസിന് ഇന്നും വഴി നീളെ തടസ്സങ്ങൾ. കേരള എംവിഡി ഉദ്യോഗസ്ഥർ ഇന്നും ബസ് തടയുകയും 7500 രൂപ പിഴയിടുകയും ചെയ്തു. തുടർന്ന് ബസ് തമിഴ്നാട്ടിൽ പ്രവേശിച്ചപ്പോൾ തമിഴ്നാട് മോട്ടോർവാഹന വകുപ്പ് ബസ് തടയുകയും ഗാന്ധിപുരം സെൻട്രൽ ആർടിഒ ഓഫീസിലേക്ക് ബസ് മാറ്റാൻ നിർദേശം നൽകുകയും ചെയ്തു. തമിഴ്നാട് ഗതാഗത വകുപ്പിനെ ഉപയോഗിച്ച് കേരള സർക്കാർ തന്നെ വേട്ടയാടുകയാണെന്നാണ് റോബിൻ ബസ് ഉടമ ഗിരീഷിൻ്റെ പരാതി.

അതേസമയം റോബിനോട് മത്സരിക്കാൻ കെഎസ്ആർടിസി ഇന്ന് ആരംഭിച്ച സർവ്വീസിന് വളരെ മോശം പ്രതികരണമാണ് യാത്രക്കാരിൽ നിന്നും തുടങ്ങിയത്. റോബിൻ ബസ് പുറപ്പെടുന്നതിന് അരമണിക്കൂർ മുൻപായി നാലരയ്ക്ക് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് ഒരൊറ്റ യാത്രക്കാരനില്ലാതെയാണ് പത്തനംതിട്ട സ്റ്റാൻഡ് വിട്ടത്.

റോബിൻ ബസ് പോകുന്ന അതേറൂട്ടിൽ ( റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂർ, വടക്കാഞ്ചേരി, പാലക്കാട്) റൂട്ടിലാണ് കെഎസ്ആർടിസിയുടെ ലോ ഫ്ളോർ ബസ് ഇന്ന് സർവ്വീസ് തുടങ്ങിയത്. അതേസമയം പത്തനംതിട്ടയിൽ നിന്നും ഇന്ന് കെഎസ്ആർടിസി ആരംഭിച്ച പുതിയ സർവ്വീസിന് പെർമിറ്റില്ലെന്ന് റോബിൻ ബസ് ഉടമ ഗിരീഷ് ആരോപിച്ചിരുന്നു. ബസിന് പെർമിറ്റുണ്ടെന്ന് തെളിയിച്ചാൽ താൻ ബസ് വ്യവസായം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എംവിഡി ഉദ്യോഗസ്ഥരിൽ നിന്നും തനിക്ക് കിട്ടുന്നത് പിഴയല്ലെന്നും ബൂസ്റ്റാണെന്നും ഗിരീഷ് പറഞ്ഞു.

കേന്ദ്ര ഗതാഗതമന്ത്രാലയത്തിൽ നിന്നുള്ള അഖിലേന്ത്യ പെർമിറ്റുമായി ഇന്നലെ സർവ്വീസ് ആരംഭിച്ച റോബിൻ ബസിനെ കേരള മോട്ടോർ വാഹനവകുപ്പ് ഇന്നലെ വിവിധ സ്ഥലങ്ങളിൽ വച്ച് നാല് തവണ തടയുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. പിന്നീട് പാലക്കാട് കടന്നപ്പോൾ തമിഴ്നാട് മോട്ടോർ വാഹനവകുപ്പും ബസ് പിടികൂടി പെർമിറ്റ് ലംഘനത്തിനും നികുതി അടയ്ക്കാത്തതിനുമായി 70000 രൂപ പിഴ ഈടാക്കി. ആകെ ഒരു ലക്ഷം രൂപയാണ് ഇന്നലെ രണ്ട് സംസ്ഥാനങ്ങളിലുമായി ബസിന് പിഴയായി വന്നത്.

 

 

 

 

TAGGED:CoimbatoreRobinTamilnadu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

കൊച്ചി മെട്രോ കോയമ്പത്തൂർക്കും കായംകുളത്തേക്കുമായി നീട്ടണം: സുരേഷ് ഗോപി

March 25, 2024
News

‘മോദി മൗനം വെടിയണം, ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹം’; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ക്ലിമിസ് ബാവ

July 8, 2023
News

ശബരിമല വിമാനത്താവളത്തിന് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ ‘സൈറ്റ് ക്ലിയറൻസ്’

April 15, 2023
News

സംസ്ഥാനത്ത് വേനൽമഴ സജീവം: തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു

May 1, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?