EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തമിഴ്നാട്ടിൽ റമ്മി ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾ നിരോധിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തമിഴ്നാട്ടിൽ റമ്മി ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾ നിരോധിച്ചു
News

തമിഴ്നാട്ടിൽ റമ്മി ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾ നിരോധിച്ചു

News Desk
Last updated: October 8, 2022 7:35 AM
News Desk
Published: October 8, 2022
Share

റമ്മി ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾക്ക് തമിഴ്നാട് സർക്കാർ നിരോധനം ഏർപ്പെടുത്തി. ഗവർണർ ആർ എൻ രവി നിരോധന ഓർഡിനൻസിന് അംഗീകാരം നൽകിയിട്ടുണ്ട്. ഒക്ടോബർ 17ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ നിയമം പ്രാബല്യത്തിൽ വരും. ഇതോടെ ഓൺലൈൻ ഗെയിമുകൾക്ക്‌ നിരോധനമേർപ്പെടുത്തുന്ന മൂന്നാമത്തെ സംസ്ഥാനമാവുകയാണ് തമിഴ്നാട്.

ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളും നേരത്തേ ഓൺലൈൻ ഗെയിമുകൾ നിരോധിച്ചിരുന്നു. അതേസമയം, ഓൺലൈൻ ഗെയിമുകളിൽ കൂടുതൽ പണം ചിലവഴിച്ച് സാമ്പത്തിക നഷ്ടമുണ്ടായവരുടെ ആത്മഹത്യാ നിരക്ക് കൂടുന്നതിനാലാണ് നിരോധനം ഏർപ്പെടുത്തുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇത് സംബന്ധിച്ച പഠനത്തിന് റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെ. ചന്ദ്രുവിൻ്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചിരുന്നു.

ജൂൺ 27 നാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട്‌ നൽകിയത്. ശേഷം മന്ത്രിസഭയിൽ അവതരിപ്പിക്കുകയും പൊതുജനാഭിപ്രായം തേടുകയും ചെയ്തു. അതേസമയം, സ്കൂൾ വിദ്യാഭ്യാസ വകുപ്പ് നടത്തിയ സർവേ അടിസ്ഥാനത്തിലാണ് ഓർഡിനൻസ് തയ്യാറാക്കിയത്.ഓഗസ്റ്റ് 29 ന് ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചതോടെ ഗവർണറുടെ അംഗീകാരവും തേടുകയായിരുന്നു.

TAGGED:rummyTamil nadu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഇന്ത്യന്‍ മീഡിയ ഫ്രറ്റേണിറ്റി ‘മധുരമോണം 2023’ വര്‍ണാഭമായി ആഘോഷിച്ചു

September 30, 2023
News

‘ആഹാ നല്ല ജനാധിപത്യം’; പാര്‍ലമെന്റ് പരിപാടി നടക്കുമ്പോള്‍ ഗുസ്തി താരങ്ങള്‍ തടവിലാക്കപ്പെടുന്നു: വിമര്‍ശനവുമായി ബോക്‌സര്‍ വിജേന്ദര്‍ സിംഗ്

May 28, 2023
News

‘ഹാദിയയുടെ ഫോണ്‍ സ്വിച്ച് ഓഫ്, ക്ലിനിക്ക് പൂട്ടി’, പിതാവിന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കല്‍

December 12, 2023
News

പ്രവാസ ലോകത്തെ യൂസഫലിയുടെ അരനൂറ്റാണ്ട്, ആദരമായി 50 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ

January 2, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?