EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹൃദയാഘാതത്തെ തുട‍‍ർന്ന് മൂന്ന് പ്രവാസി മലയാളികൾ മരണപ്പെട്ടു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഹൃദയാഘാതത്തെ തുട‍‍ർന്ന് മൂന്ന് പ്രവാസി മലയാളികൾ മരണപ്പെട്ടു
News

ഹൃദയാഘാതത്തെ തുട‍‍ർന്ന് മൂന്ന് പ്രവാസി മലയാളികൾ മരണപ്പെട്ടു

ഹൃദയാഘാതത്തെ തുടർന്ന് ദുബായിലും റിയാദിലും സലാലയിലും മലയാളി പ്രവാസികൾ അന്തരിച്ചു.

Web Desk
Last updated: July 6, 2023 3:12 PM
Web Desk
Published: July 6, 2023
Share

ഹൃദയാഘാതത്തെ തുടർന്ന് തൃശ്ശൂർ സ്വദേശി ഒമാനിൽ മരണപ്പെട്ടു. പൂങ്കുന്നം തെക്കോത്ത് വീട്ടിൽ ഹരിദാസാണ് സലാലയിൽ വച്ച് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹരിദാസിനെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുപ്പത് വർഷമായി സലാലയിലായിരുന്നു ഹരിദാസ്. സ്വകാര്യ കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഉഷയാണ് ഭാര്യ. മകൻ അരവിന്ദ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് സുഹൃത്തുകൾ അറിയിച്ചു.

കണ്ണൂർ സ്വദേശിയായ യുവാവ് ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. കണ്ണൂർ രാമന്തളി വടക്കുമ്പാട് സ്വദേശി ആയത്തുല്ല ആണ് മരിച്ചത്. 44 വയസ്സായിരുന്നു. സന്ദർശക വിസയിൽ ദുബായിൽ എത്തിയ ആയത്തുല്ല ദേരയിലെ താമസസ്ഥലത്ത് വച്ച് ചൊവ്വാഴ്ച വൈകിട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ എട്ടിക്കുളം ഹംസയാണ് ആയത്തുല്ലയുടെ പിതാവ്. മാതാവ് അസ്മ. സുഫൈറയാണ് ഭാര്യ. അഫ്നാൻ, ഹന എന്നിവർ മക്കളാണ്. നടപടികൾ പൂർത്തിയാക്കി ബുധനാഴ്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.

കണ്ണൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പേരാവൂർ കുനിയിൽ ഖദീസാൻ്റെ മകൻ മജീദാണ് റിയാദിൽ വച്ച് മരിച്ചത്. 56 വയസ്സായിരുന്നു. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കും. ഇതിനുള്ള നടപടികൾക്ക് റിയാദ് കെഎംസിസി വെൽഫെയർ വിംഗ് പ്രവർത്തകർ നേതൃത്വം നൽകുന്നുണ്ട്.

 

 

TAGGED:PravasiPravasi death
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

കോഴിക്കോട് സൗത്ത് ബീച്ചിൽ എട്ട് പേർക്ക് ഇടിമിന്നലേറ്റു; ഒരാളുടെ നില ഗുരുതരം

May 30, 2024
News

ആറ്റുകാല്‍ പൊങ്കാല: പണ്ടാരയടുപ്പില്‍ തീപകര്‍ന്നു; തലസ്ഥാന നഗരത്തില്‍ സുരക്ഷ ക്രമീകരണങ്ങള്‍

February 25, 2024
News

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; രാത്രി 11 വരെ തുടരും

August 14, 2024
NewsSports

മലപ്പുറത്തെ ഫുട്ബോൾ ആവേശം പങ്കുവച്ച് പോർച്ചുഗൽ ഫുട്ബോൾ ടീം 

December 3, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?