EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘അമ്മമാർ സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും ആത്മാർത്ഥതയുടെയും പ്രതീകം’, അറബ് മാതൃദിനത്തിൽ ആശംസകളുമായി യുഎഇ പ്രസിഡന്റ് 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘അമ്മമാർ സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും ആത്മാർത്ഥതയുടെയും പ്രതീകം’, അറബ് മാതൃദിനത്തിൽ ആശംസകളുമായി യുഎഇ പ്രസിഡന്റ് 
News

‘അമ്മമാർ സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും ആത്മാർത്ഥതയുടെയും പ്രതീകം’, അറബ് മാതൃദിനത്തിൽ ആശംസകളുമായി യുഎഇ പ്രസിഡന്റ് 

News Desk
Last updated: March 21, 2023 10:46 AM
News Desk
Published: March 21, 2023
Share

യുഎഇയിലെ മാതൃദിനത്തിൽ അമ്മമാർക്കായി പിന്തുണയുടെയും സ്നേഹത്തിന്റെയും മനോഹരമായ സന്ദേശം പങ്കുവച്ച് യുഎഇ പ്രസിഡന്റ്. ട്വിറ്ററിലൂടെയാണ് യുഎഇ പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസകൾ നേർന്നത്. സ്വന്തം അമ്മയും രാഷ്ട്രമാതാവുമായ ശൈഖ ഫാത്തിമ ബിൻത് മുബാറകിനും ലോകത്തിലെ എല്ലാ അമ്മമാർക്കും അദ്ദേഹം ആശംസകൾ അറിയിച്ചു. യുഎഇയിൽ എല്ലാ വർഷവും മാർച്ച് 21 നാണ് മാതൃദിനമായി ആഘോഷിക്കുന്നത്.

അമ്മമാർ സ്നേഹത്തിന്റെയും ശക്തിയുടെയും പ്രചോദനത്തിന്റെയും അചഞ്ചലമായ ഉറവിടമാണെന്നും അദ്ദേഹം പരാമർശിച്ചു. അമ്മമാർ എല്ലാ ദിവസവും ആഘോഷിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ അമ്മമാരുടെയും ആരോഗ്യത്തിനും സന്തോഷത്തിനും പ്രാർത്ഥിക്കുന്നു. മാതൃദിനാശംസകൾ എന്നും അദ്ദേഹം കുറിച്ചു.

അതേസമയം ജനറൽ വിമൻസ് യൂണിയൻ ചെയർവുമണും സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡിന്റെ പ്രസിഡന്റും ഫാമിലി ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ സുപ്രീം ചെയർ വുമണുമായ ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്കും എമിറേറ്റ്സിലെയും ലോകമെമ്പാടുമുള്ള എല്ലാ അമ്മമാർക്കും ആശംസകൾ അർപ്പിച്ചു. യുഎഇയിലെയും ലോകത്തെയും അമ്മമാർ സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും ആത്മാർത്ഥതയുടെയും പ്രതീകമാണെന്നും ഷെയ്ഖ ഫാത്തിമ കൂട്ടിച്ചേർത്തു.

1956-ൽ ഈജിപ്തിലാണ് ആദ്യമായി മാർച്ച് 21 അറബ് ലോകത്തെ മാതൃദിനമായി പ്രഖ്യാപിച്ചത്. ആതേ പാരമ്പര്യമാണ് ഇന്നും അറബ് രാജ്യങ്ങൾ പിന്തുടരുന്നത്. ലോകമെമ്പാടും വ്യത്യസ്ത ദിവസങ്ങളിലായാണ് മാതൃദിനം ആഘോഷിക്കുക. മറ്റ് പല രാജ്യങ്ങളിലും മെയ് മാസത്തിലാണ് മാതൃദിനം ആഘോഷിക്കുന്നത്. അതേസമയം യുകെയിൽ ഞായറാഴ്ച അമ്മമാരെ ആദരിച്ചിരുന്നു.

TAGGED:Arab mother's day wishesUAEUAE President
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ADM നവീൻ ബാബുവിന്റെ മരണം;കണ്ണൂർ കളക്ടർ അരുൺ കെ വിജയന്റെ മൊഴിയെടുത്തു

October 19, 2024
News

കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചാവേർ ആക്രമണം

September 30, 2022
News

നടൻ ഇന്നസെന്റ് ആശുപത്രിയിൽ; മരുന്നുകളോട് പ്രതികരിക്കുന്നതായി റിപ്പോർട്ട്

March 16, 2023
Diaspora

യുഎഇയിൽ ഇന്ധനവില കൂടും,പെട്രോളിന് 29 ഫിൽസും ഡീസലിന് 45 ഫിൽസും കൂടും .തുടർച്ചയായ മൂന്നാം മാസമാണ് വിലക്കയറ്റം തുടരുന്നത്

August 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?