യുഎഇയിൽ ഒന്നര വയസുള്ള പിഞ്ചുകുഞ്ഞ് മുങ്ങി മരിച്ചു. റാസൽഖൈമയിലെ മാതാപിതാക്കളുടെ വില്ലയിലെ നീന്തൽക്കുളത്തിലാണ് എമിറാത്തി കുട്ടി മുങ്ങിമരിച്ചത്. കുട്ടിയെ റാസൽഖൈമയിലെ സഖർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുഎഇയിൽ സമാന സംഭവങ്ങൾ നേരത്തേയും ഉണ്ടായിട്ടുണ്ട്. താമസസ്ഥലങ്ങളിലെയും ഹോട്ടലുകളിലെയും കുളങ്ങളിൽ മുങ്ങിമരണങ്ങൾ തുടർകഥയാണ്. ഈ വർഷമാദ്യം മറ്റൊരു എമിറാത്തി കുട്ടിയും നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചിരുന്നു.