ചൈനയില്‍ കോവിഡ് വ്യാപനം അതിരൂക്ഷംമായി. രാജ്യത്തെ ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രികളില്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
അവശ്യമരുന്നുകളും മെഡിക്കല്‍ ഓക്സിജനും വലിയ ക്ഷാമം നേരിടുന്നുണ്ട്. ദിവസം 30 മൃതദേഹങ്ങള്‍ മാത്രം സംസ്കരിച്ചിരുന്ന ശ്മശാനങ്ങളില്‍ നിലവില്‍ 300 മൃതദേഹങ്ങള്‍ വരെ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വലിയ പ്രതിഷേധത്തെതുടര്‍ന്ന് കഴിഞ്ഞയിടെയാണ് മൂന്നു വര്‍ഷമായി രാജ്യത്ത് നിലവിലുണ്ടായിരുന്ന കോവിഡ് നിയന്ത്രണണങ്ങളില്‍ ചൈന ഇളവുവരുത്തിയത്. ഇതിനു പിന്നാലെയാണ് കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നത്.
അടുത്ത മൂന്നു മാസത്തിനുള്ളില്‍ ചൈനീസ് ജനതയുടെ 60 ശതമാനം പേര്‍ക്ക് രോഗം വ്യാപിക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. അതേസമയം ഇതേക്കുറിച്ച് ചൈനയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല.