ആദ്യ സൗദി ഗെയിംസ് റിയാദിൽ നടക്കും. ഒക്ടോബർ 27 മുതലാണ് ഗെയിംസ് ആരംഭിക്കുക. കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ . രണ്ട് വർഷം മുൻപാണ് സൗദി ഗെയിംസുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടായത്. എന്നാൽ കോവിഡ് മൂലം മാറ്റി വയ്ക്കുകയായിരുന്നു.
10 ദിവസം നീണ്ടു നിൽക്കുന്ന ഗെയിംസിൽ വിജയിക്കുന്നവർക്ക് 20 കോടി റിയാലാണ് സമ്മാനമായി ലഭിക്കുക. അതേസമയം സ്പോർട്സിലും അത് ലറ്റിക്സിലുമുള്ള സൗദി ഭരണകൂടത്തിന്റെ വലിയ താല്പര്യത്തിന്റെ ഫലമാണ് സൗദി ഗെയിംസ് എന്ന് കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി പറഞ്ഞു. പൂർണ്ണ പിന്തുണ നൽകിയ സൗദി രാജാവിനോട് നന്ദിയും കടപ്പാടുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുപതിനായിരത്തിലധികം വനിതാ – പുരുഷ താരങ്ങളാണ് യോഗ്യത റൗണ്ടിലും ട്രയൽ റൗണ്ടുകളിലുമായി പങ്കെടുത്തത്. അതേസമയം 6,000ലധികം അഡ്മിനിസ്ട്രേറ്റീവ്, സൂപ്പർവൈസറുകളുടെയും പങ്കാളിത്തത്തിനാണ് സൗദി ഗെയിംസ് സാക്ഷ്യം വഹിക്കുക. ഇവർ രാജ്യമെമ്പാടുമുള്ള 200 ലധികം ക്ലബ്ബുകളെ പ്രതിനിധീകരിക്കുന്നവരാണ്.