EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഏറ്റവും ശക്തരായ ഇന്ത്യക്കാരിൽ മോദി തന്നെ ഒന്നാമത്: എം.എ യൂസഫലിയും മുൻനിരയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > ഏറ്റവും ശക്തരായ ഇന്ത്യക്കാരിൽ മോദി തന്നെ ഒന്നാമത്: എം.എ യൂസഫലിയും മുൻനിരയിൽ
Business

ഏറ്റവും ശക്തരായ ഇന്ത്യക്കാരിൽ മോദി തന്നെ ഒന്നാമത്: എം.എ യൂസഫലിയും മുൻനിരയിൽ

Web News
Last updated: March 30, 2023 9:58 AM
Web News
Published: March 30, 2023
Share

2023ലെ ഏറ്റവും ശക്തരായ നൂറ് ഇന്ത്യക്കാരുടെ പട്ടിക പുറത്തുവിട്ട് ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ്. രാഷ്ട്രീയം, വ്യവസായം, കല, കായികം, സിനിമ തുടങ്ങി സകല മേഖലകളെയും പ്രത്യേകം വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നൂറ് പേരുടെ പട്ടികയിൽ ഒന്നാമൻ. ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, യു.പി.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരാണ് തൊട്ടുപിന്നാലെയുള്ളത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പട്ടികയിൽ പതിനഞ്ചാമതാണ്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, അരവിന്ദ് കേജ്രിവാൾ, റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്, മല്ലികാർജ്ജുൻ ഖാർഗെ, സോണിയ ഗാന്ധി, എം.കെ.സ്റ്റാലിൻ എന്നിങ്ങനെ നിരവധി പ്രമുഖർ ഉൾപ്പെടുന്നു.

പട്ടികയിൽ മലയാളി സാന്നിധ്യമായി ആകെ നാല് പേരാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ, ശശി തരൂർ എം.പി, കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി തുടങ്ങിയവരാണിവർ. ഇന്ത്യ-യുഎഇ സൗഹൃദബന്ധത്തിലുള്ള നിർണ്ണായക പങ്ക്, ഇരുരാജ്യങ്ങളിലെയും ഭരണാധികാരികൾക്കിടയിലെ സ്വാധീനം, എല്ലാ രാഷ്ട്രീയപാർട്ടികളുമായുള്ള അടുത്ത ബന്ധം തുടങ്ങിയവയാണ് ശക്തരുടെ പട്ടികയിൽ യൂസഫലി ഉൾപ്പെടാനുള്ള കാരണം. ലോകത്തെ ലുലു ഗ്രൂപ്പിൻറെ വിജയഗാഥയ്ക്കൊപ്പെം ഗൾഫ് രാജ്യങ്ങളിൽ പ്രവാസികളുടെ ക്ഷേമത്തിനായുള്ള സജീവ ഇടപെടലുകളും, സഹായ പദ്ധതികളും യൂസഫലിയെ ശ്രദ്ധേയനാക്കിയെന്ന് പട്ടിക വിലയിരുത്തുന്നു. നൂറ് പേരിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് ബിസിനസ് രംഗത്ത് നിന്നുള്ളതെന്നതും ശ്രദ്ധേയമാണ്. മുകേഷ് അംബാനി, ഗൗതം അദാനി, സുനിൽ ഭാരതി മിത്തൽ, കുമാർ മംഗളം ബിർള, സജ്ജൻ ജിൻഡൽ, എം.എ യൂസഫലി തുടങ്ങിയവരാണ് ബിസിനസ് രംഗത്തെ ശക്തർ എന്ന്
പട്ടിക സാക്ഷ്യപ്പെടുത്തുന്നു.

TAGGED:indianModiYUSAFALI
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Business

മലബാർ ഗോൾഡിൻ്റെ പേരിൽ പാകിസ്ഥാനിൽ ആരംഭിച്ച വ്യാജ ഷോറും കോടതി ഇടപെട്ട് പൂട്ടിച്ചു

June 1, 2023
DiasporaNews

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ, ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ദൃഡമാകും

August 15, 2023
Business

ഇൻഡി​ഗോയെ മെരുക്കാൻ സ‍ർക്കാർ, പത്ത് ശതമാനം സ‍ർവ്വീസുകൾ വെട്ടിക്കുറച്ചു

December 29, 2025
BusinessNews

ട്രംപിൻ്റെ തീരുവ പ്രഖ്യാപനത്തിന് പിന്നാലെ സ്വർണവില സർവ്വകാല റെക്കോർഡിൽ

August 7, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?