ആദ്യമായി സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരമായി നടത്തി ഇന്ത്യ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും രാവിലെ 11.30 നാണ് വിക്ഷേപണം നടന്നത്. ഹൈദരബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌കൈറൂട്‌സ് എയറോസ്‌പേസ് എന്ന സ്റ്റാർട്ട് അപ്പാണ് വിക്ഷേപണത്തിന് നേതൃത്വം നൽകിയത്. ആദ്യ പരീക്ഷണത്തിന് പ്രാരംഭ് എന്നാണ് പേര്. വിക്രം എന്നു പേരിട്ട സൗണ്ടിങ് റോക്കറ്റാണ് ഉപയോഗിച്ചത്.
ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രമോഷൻ ഓതറൈസേഷൻ സെന്ററുമായുള്ള (ഇൻസ്‌പേസ്) കരാർ പ്രകാരമാണ് രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം. 290 കിലോഗ്രാം ഭാരം 500 കിലോമീറ്റർ അകലെയുള്ള സൺ സിംക്രണൈസ്ഡ് പോളാർ ഓർബിറ്റിൽ എത്തിയ്ക്കുക എന്നതാണ് ഈ പരീക്ഷണത്തിന്റെ ലക്ഷ്യം. അതേസമയം വിക്രം രണ്ട്, മൂന്ന് സീരീസുകളും സ്‌കൈറൂട്ട്‌സ് തയ്യാറാക്കുന്നുണ്ട്.





