EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ക്രൈസ്തവർക്കു നേരേയുള്ള ആക്രമണങ്ങളുടെ കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്നെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ക്രൈസ്തവർക്കു നേരേയുള്ള ആക്രമണങ്ങളുടെ കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്നെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ
News

ക്രൈസ്തവർക്കു നേരേയുള്ള ആക്രമണങ്ങളുടെ കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്നെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

Web News
Last updated: April 13, 2023 12:36 PM
Web News
Published: April 13, 2023
Share

രാജ്യത്ത് ക്രൈസ്തവർക്കു നേരേയുള്ള ആക്രമണങ്ങള്‍ സംബന്ധിച്ച കണക്കുകൾ പെരുപ്പിച്ച് കാണിക്കുകയാണെന്നു കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. വ്യക്തികൾ തമ്മിൽ ഉണ്ടാകുന്ന തർക്കം പോലും ക്രൈസ്തവ വേട്ടയാടൽ ആയി ചിത്രീകരിക്കുന്നുവെന്ന് സത്യവാങ്മൂലത്തിൽ ആരോപിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ഹർജിക്കാരുടെ വാദം അടിസ്ഥാനരഹിതം ആണെന്നും സത്യവാങ്മൂലത്തിൽ ആരോപിച്ചിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള ക്രിസ്ത്യൻ പുരോഹിതന്മാർക്കും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും എതിരായ ആക്രമണങ്ങൾ തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു ആര്‍ച്ച് ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ ഉള്‍പ്പടെയുള്ളവർ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്.നരസിംഹ, ജസ്റ്റിസ് ജെ.ബി.പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഭരണഘടന ഉറപ്പ് നൽകുന്ന ആരാധനാസ്വാതന്ത്ര്യം തടയുന്നവർക്കെതിരെ നിയമപരമായ നടപടിയുണ്ടാകും. ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിനും എല്ലാ മതവിഭാഗത്തിൽ പെട്ടവർക്കും നിയമപ്രകാരമുള്ള തുല്യപരിരക്ഷ ഉറപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. കേന്ദ്രസർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്. ഹർജിക്കാരൻ കോടതിയിൽ നൽകിയ കണക്കുകൾ തെറ്റാണെന്ന് സോളിസിറ്റർ ജനറൽ സുപ്രീം കോടതിയിൽ പറഞ്ഞു.

TAGGED:Christiansupreme court
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

എച്ച്‌.എം.പി.വി വ്യാപനം നേരിടാൻ സജ്ജമെന്ന് ഐ.സി.എം.ആർ, മഹാമാരിയായി മാറില്ലെന്ന് വിദഗ്ദ്ധർ

January 6, 2025
News

രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി: അതിവേഗ അന്വേഷണത്തിന് സാധ്യത

November 27, 2025
News

“നിഖിലിന് വേണ്ടി ശുപാർശ ചെയ്തത് പാർട്ടിക്കാരൻ; പേര് പറയില്ല”-കോളേജ് മാനേജർ

June 20, 2023
News

ഉംറ നിർവഹിക്കുന്നവർക്ക് വിവിധ പാക്കേജുകളൊരുക്കി ‘നുസുക്’

October 17, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?